നിപ്പ വൈറസിനെതിരെ ജാഗ്രതാ നിർദേശവുമായി ഡോക്ടർ ഷിനു ശ്യാമളൻ. ഫേസ്ബുക്ക് ലൈവിലൂടെയാണ് വൈറസിനെതിരെ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും മറ്റും അവർ വ്യക്തമാക്കിയത്. മലേഷ്യയിൽ നിപ്പ എന്നസ്ഥലത്ത് ആണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. അതിനാലാണ് നിപ്പ വൈറസ് എന്നറിയപ്പെടുന്നത്. കേരളത്തിൽ ഇപ്പോൾ രോഗബാധിതരായി മരിച്ചവരുടെ സ്രവത്തിൽ നിന്ന് ഇൗ വൈറസിനെ കണ്ടെത്തിയിട്ടുണ്ട്.
മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ ഈ രോഗം വരാതെ സൂക്ഷിക്കണം. ഇതിന്റെ പ്രശ്നം മറ്റ് വൈറസ് പനികളുമായി അപേക്ഷിച്ച് മരണ നിരക്ക് കൂടുതലാണ്. 70 ശതമാനം വരെ മരണ നിരക്ക് കൂടുതലാണ്. പനി, ചുമ ,ജലദോഷം,മയക്കം എന്നിവയാണ് ലക്ഷണങ്ങൾ. മസ്തിഷ്ക്ക ജ്വരവും കോമയും വന്ന് അത് മരണത്തിലേക്ക് വരെ നയിക്കാം. പച്ചവെള്ളം കുടിക്കരുത്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. പക്ഷി മൃഗാദികൾ ഭക്ഷിച്ചെന്നു സംശയമുള്ള പഴങ്ങൾ കഴിക്കരുത്. വവ്വാലിൽ നിന്ന് മൃഗങ്ങളിലേക്കും തിരിച്ചും, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരാം. വീട്ടിലെ വളർത്തുമൃഗങ്ങൾക്ക് രോഗലക്ഷണങ്ങൾ തോന്നിയാൽ ഉടനെ വെറ്ററിനറി ഡോക്ടറെ കാണിക്കുക. തുറന്ന കുടങ്ങളിൽ ശേഖരിച്ചിരിക്കുന്ന കള്ള് കുടിക്കരുത്. അപ്പത്തിനോ മറ്റ് പാചകാവശ്യത്തിനോ ഉപയോഗിക്കരുത്. ഇൗ വൈറസ് ഒരു ജില്ലയിൽ മാത്രമേ ഉള്ളൂ എന്ന് വിചാരിക്കരുതെന്നും വവ്വാൽ വഴിയാണെങ്കിൽ അവ മറ്റു ജില്ലകളിലേക്കും പറന്നു പോകാമെന്നും ഡോക്ടർ വ്യക്തമാക്കുന്നു.
വീഡിയോ കാണാം;
Post Your Comments