
ആവശ്യമുള്ള സാധനങ്ങൾ;
കോഴിമുട്ട : 20 എണ്ണം
പഞ്ചസാര : അരക്കിലോ
തയ്യാറാക്കുന്ന വിധം:
കോഴി മുട്ടയുടെ മഞ്ഞ മാത്രം തിരിച്ചെടുത്തു നന്നായി അടിച്ചെടുക്കുക. തുടർന്ന് പഞ്ചസാര ആവശ്യത്തിന് വെള്ളമൊഴിച്ച് അടുപ്പില്‍ വെച്ച് പഞ്ചസാര പാനി തയ്യാറാക്കണം. ശേഷം പേപ്പര്‍ ഗ്ലാസിന്റെ അടിയില്‍ സുഷിരമുണ്ടാക്കി, തയ്യാറാക്കി വെച്ചിരിക്കുന്ന മുട്ട ഇതിൽ ഒഴിച്ചശേഷം പഞ്ചസാരപ്പാനിയില്‍ വട്ടത്തില്‍ കറക്കി ഒഴിച്ചു വറുത്തു കോരുക. പേപ്പർ ഗ്ലാസിന് പകരം ചെറിയ സുഷിരങ്ങളുള്ള തവിയോ പാത്രമോ ഉപയോഗിക്കാം.
Post Your Comments