Article

നോമ്പ് തുറയ്ക്കായി റൂഹ് അഫ്സ ഡിലൈറ്റ് തയ്യാറാക്കാം

ചേരുവകൾ;

ഫലൂദ സീഡ്സ്- രണ്ട് ടീസ്പൂണ്‍
റൂഹ് അഫ്സ -ആറ് ടേബിള്‍സ്പൂണ്‍
ചെറുനാരങ്ങാ നീര്; ആവശ്യത്തിന്
ഐസ് വാട്ടറും, ഐസ് ക്യൂബ്സും -രണ്ട് ഗ്ലാസ്

തയ്യാറാക്കുന്ന വിധം;

ഫലൂദ സീഡ്സ് കുറച്ച് വെള്ളത്തില്‍ രണ്ട് മണിക്കൂര്‍ കുതിര്‍ത്ത് വെച്ച ശേഷം നന്നായി വീർത്തുവരുമ്പോൾ വെള്ളത്തില്‍ നിന്നെടുത്ത് മാറ്റിവെക്കുക. ഒരു ഗ്ലാസില്‍ റൂഹ് അഫ്സ സിറപ്പും ഐസ് വാട്ടറും ഒഴിച്ച് നന്നായി ഇളക്കിയ ശേഷം അതിലേക്ക് ഫലൂദ സീഡ്സ്, ചെറുനാരങ്ങാനീര് എന്നിവയിട്ട് ഇളക്കി ഉപയോഗിക്കാം. ആവശ്യമെങ്കില്‍ ഐസ്‌ക്യൂബുകള്‍ ഇട്ട് കുടിക്കാവുന്നതാണ്.

shortlink

Post Your Comments


Back to top button