തൃശ്ശൂര്‍ : പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം കൊണ്ടാടുമ്പോഴും പരാതി ഫയലുകള്‍ നീങ്ങുന്നില്ലെന്ന് വ്യാപക പരാതി. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചിട്ടും ഇതില്‍ നിന്ന് കൃത്യമായി പൊതുജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നില്ലെന്നാണ് പരാതി. സാമൂഹ്യ നീതി വകുപ്പില്‍ നിന്നു മാത്രം 479 പരാതികളാണ് തീര്‍പ്പാകാതെ കിടക്കുന്നത്. ഇത് മാസങ്ങളായി കെട്ടിക്കിടക്കുകയാണ്. ഇതിനു പുറമേയാണ് മറ്റു വകുപ്പുകളില്‍ നിന്നും വന്ന പരാതികള്‍ തീര്‍പ്പാകാതെ കിടക്കുന്നത്.
ഇത്തരത്തില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലേക്ക് എത്തിയ പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ഓഫിസുകളിലേക്ക് കൈമാറിയിരുന്നു. എന്നിട്ടും കാര്യമായ നടപടികള്‍ ഉണ്ടായില്ല. 108ലധികം പരാതികള്‍ ഓര്‍ഫണേജ് ബോര്‍ഡിലും 85 പരാതികള്‍ വികലാംഗ ക്ഷേമ കോര്‍പ്പറേഷനിലും കെട്ടിക്കിടക്കുന്നുണ്ട്. പോര്‍ട്ടലില്‍ ലഭിക്കുന്ന പരാതിയില്‍ ഭൂരിഭാഗവും പൊലീസിനെതിരെയാണെന്നും ആരോപണമുയരുന്നുണ്ട്. ഇതു വരെ എല്ലാ വിഭാഗങ്ങളില്‍ നിന്നും 96,837 പരാതികളാണ് പോര്‍ട്ടലിലേക്ക് ലഭിച്ചത്.
www.cmo.kerala.gov.in എന്നതാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന്റെ വിലാസം.
Post Your Comments