ബാറുകളില്‍ ഇനി മുതല്‍ റെക്കോര്‍ഡ് ചെയ്ത സംഗീതം പാടില്ലെന്ന നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍. ബാറുകളില്‍ റെക്കോര്‍ഡ് ചെയ്ത സംഗീതം ഉപയോഗിക്കരുതെന്നും പകരം ലൈവ് മ്യൂസിക് ആക്കണമെന്നുമാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
ഡല്‍ഹി സര്‍ക്കാരാണ് ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ ബാറുകളില്‍ നിന്നുള്ള ശബ്ദശല്യത്തിനെതിരെ സമീപവാസികളില്‍ നിന്നും പരാതികള്‍ ലഭിച്ചതോടെയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. 2010ലെ എക്സൈസ് റൂള്‍സ് പ്രകാരമാണ് സര്‍ക്കാരിന്റെ നിര്‍ദേശം.
പുതിയ നിര്‍ദേശമനുസരിച്ച് ബാറുകളിലും മദ്യം വിളമ്പുന്ന റെസ്റ്റോറന്റുകളിലും തത്സമയമുള്ള പാട്ടുകളോ സംഗീത ഉപകരണങ്ങളുടെ ഉപയോഗമേ പാടുള്ളൂ. റെസ്റ്റോറന്റുകളില്‍ അവയുടെ വളപ്പിനുള്ളില്‍ ഒതുങ്ങിനില്‍ക്കുന്ന വിധത്തില്‍ മാത്രമേ സംഗീതം പാടുള്ളൂവെന്ന് ഡല്‍ഹി എക്സൈസ് കമ്മീഷണര്‍ അംജദ് തക് വ്യക്തമാക്കി.
Post Your Comments