ന്യൂഡല്‍ഹി: ഗുളികകളാക്കി വിഴുങ്ങി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 25 കാരി ബ്രസീലിയന്‍ വനിത
പിടിയിൽ. ഏകദേശം ഒരു കിലോയോളം കൊക്കെയ്നാണ്
യുവതി കടത്താൻ ശ്രമിച്ചത്. ഇന്ദിരാഗാന്ധി വിമാനത്താവളത്തിലൂടെ മയക്കുമരുന്നു കടത്തുന്നെന്ന രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ പിടികൂടിയത്.
ALSO READ: ധ്യാനകേന്ദ്രത്തില്‍ മയക്കുമരുന്ന് നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു
പിടികൂടിയ ഉടൻ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും എക്സ്റേയിലൂടെ കൊക്കെയ്ന്‍ ഗുളികകൾ വയറിനുള്ളിൽ ഉള്ളതായി കണ്ടെത്തുകയും ചെയ്തു. യുവതി മയക്കുമരുന്ന് മാഫിയ സംഗത്തിലെ അംഗമാണ്. ഡൽഹിയിൽ താമസിക്കുന്ന ആഫ്രിക്കന്‍ യുവാക്കളായ മയക്കുമരുന്ന് കടത്തുകാരില്‍ എത്തിക്കാനായിരുന്നു കരാർ. യുവതിയുടെ പേരോ മറ്റു കാര്യങ്ങളോ പുറത്തു വിട്ടിട്ടില്ല.
Post Your Comments