Kerala

ട്രെയിന്‍ ഗതാഗത നിയന്ത്രണം : രണ്ട് മണിക്കൂര്‍ വൈകിയോടും

കൊച്ചി :ആലുവ-അങ്കമാലി സെക്ഷനില്‍ ട്രാക്ക് റീലെയിങ് മെഷീന്‍ ഉപയോഗിച്ചുള്ള ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജൂണ്‍ ഒന്നു വരെ രാത്രിയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഗുരുവായൂര്‍-ചെന്നൈ -എഗ്മോര്‍ എക്സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി രാത്രി 11.25 നായിരിക്കും ഗുരുവായൂരില്‍നിന്നു പുറപ്പെടുക. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് 90 മിനിറ്റും മധുര തിരുവനന്തപുരം -അമൃത 40 മിനിറ്റും ചാലക്കുടിയില്‍ പിടിച്ചിടും. എന്നാല്‍ ചൊവ്വാഴ്ചകളില്‍ ഗതാഗത നിയന്ത്രണമില്ല.

പ്രതിവാര ട്രെയിനുകളായ ഭാവ്നഗര്‍-കൊച്ചുവേളി, ബിക്കാനീര്‍-കൊച്ചുവേളി, വെരാവല്‍തിരുവനന്തപുരം, ഗാന്ധിധാം – നാഗര്‍കോവില്‍, ഓഖ-എറണാകുളം എന്നിവ രണ്ടര മണിക്കൂറും പാറ്റ്‌ന-എറണാകുളം, ഹൈദരാബാദ്-കൊച്ചുവേളി, നിസാമുദ്ദീന്‍-തിരുവനന്തപുരം ഒന്നര മണിക്കൂറും അങ്കമാലി ചാലക്കുടി സെക്ഷനില്‍ പിടിച്ചിടും. കൂടുതല്‍ ട്രെയിനുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന മെഗാ ബ്ലോക്ക് 26, 27 ജൂണ്‍ രണ്ട് തീയതികളിലാണ് ഇനിയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button