ദോഹ: ഇഫ്‌താറിനു മുൻപും പിൻപും ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് ഗതാഗതവകുപ്പ് പട്രോളിങ് ശക്‌തമാക്കി. വാണിജ്യ സ്‌ഥാപനങ്ങൾ കൂടുതലുള്ള തെരുവുകളിലാണ് പട്രോളിംഗ് ശക്തമാക്കുന്നത്. കൂടാതെ സ്‌കൂളുകൾക്കു സമീപമുള്ള റോഡുകളിൽ രാവിലെയും ഉച്ചയ്‌ക്കും നിരീക്ഷണം ഊർജ്ജിതമാക്കുന്നുണ്ട്.
Read Also: റമദാന്‍ വ്രതം പരിശുദ്ധിയുടെ ആത്മാവില്‍ നിന്നും ആകട്ടെ
റസ്‌റ്ററന്റുകൾ, ബേക്കറികൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയ്‌ക്കു സമീപത്താണ് കൂടുതലും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്. വാഹനം തെറ്റായദിശയിൽ പാർക്ക് ചെയ്‌ത് ആളുകൾ കടകളിലേക്കു പോകുന്നതാണ് ഇതിന് കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇഫ്‌താർ ടെന്റുകളോടു ചേർന്നും ഗതാഗതക്കുരുക്കുണ്ടാകുന്നുണ്ട്. അതേസമയം ദോഹ നഗരത്തിൽ രാവിലെ 7.30 മുതൽ 9.30 വരെയും ഉച്ചയ്‌ക്ക് 12.30 മുതൽ മൂന്നുവരെയും വൈകിട്ട് ആറുമുതൽ രാത്രി 12 വരെയും ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ പലതും അതിവേഗത്തിലാവുമെന്നതിനാൽ ഇഫ്‌താർ സമയത്തും രാത്രിയിലും റോഡ് മുറിച്ചുകടക്കുമ്പോൾ അതീവശ്രദ്ധവേണമെന്ന് ഗതാഗതവകുപ്പ് മുന്നറിയിപ്പുനൽകി.
Post Your Comments