കണ്ണൂര്‍: കീരിയാട് ഇതര സംസ്ഥാനക്കാരനായ ആളെ കുത്തി കൊലപ്പെടുത്തിയ ശേഷം സ്വര്‍ണവും പണവും കവര്‍ന്നു. ഒഡീഷ സ്വദേശി പ്രഭാകര്‍ ദാസിനെയാണ് അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. ക്വാര്‍ട്ടേഴ്‌സില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു പ്രഭാകര്‍. കഴിഞ്ഞ ദിവസം അര്‍ധരാത്രി വൈദ്യുതി നിലച്ച സമയത്തായിരുന്നു അഞ്ചംഗ സംഘം പ്രഭാകര്‍ ദാസിന്റെ വീട്ടിലെത്തിയത്. മുഖം മൂടി ധരിച്ചായിരുന്നു സംഘമെത്തിയത്.
ലക്ഷ്മിപ്രിയയുടെയും മകളുടെയും സ്വര്‍ണവും അക്രമി സംഘം ഊരിവാങ്ങി. പ്രഭാകര്‍ ദാസിനെ കീഴ്‌പ്പെടുത്തി കെട്ടിയിട്ടതിന് ശേഷമാണ് കുത്തി കൊലപ്പെടുത്തിയത്. അക്രമം പ്രതിരോധിക്കുന്നതിനിടെ പ്രഭാകറിന്റെ ഭാര്യ ലക്ഷ്മിപ്രിയക്കും പരുക്കേറ്റിട്ടുണ്ട്. ശബ്ദം കേട്ട് അയല്‍വാസികളെത്തുമ്പോഴേക്കും പ്രഭാകര്‍ ദാസ് മരിച്ചിരുന്നു. ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ ജോലിക്കെത്തിക്കുന്ന ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു പ്രഭാകര്‍ദാസ്.
Post Your Comments