India

കുമാര സ്വാമി മുഖ്യമന്ത്രിയാകുമെന്ന് പ്രവചനം നടത്തി : തോക്കു സ്വാമിയുടെ ആ അത്ഭുതസിദ്ധിയെ കുറിച്ച് കര്‍ണാടക മാധ്യമങ്ങള്‍

ബംഗളൂരു: തോക്കുസ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയാണ് ഇപ്പോള്‍ കര്‍ണാടക രാഷ്ട്രീയത്തിലെ താരം. കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് സ്വാമി പ്രവചിക്കുകയും അത് ഫലിക്കുകയും ചെയ്തതോടെയാണ് സ്വാമി താരമായത്.

കുമാര സ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് തോക്ക് സ്വാമി നേരത്തെ പ്രവചിച്ചിരുന്നുവെങ്കിലും, കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. ഇതിനിടെ യദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഒടുവില്‍ സ്ഥിഗതികള്‍ സ്ഥിതി മാറി മറിഞ്ഞു. അവസാനഘട്ടത്തില്‍ കുമാരസ്വാമിയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള നറുക്ക് വീഴുകയും ചെയതതോടെ തോക്കുസ്വാമിയുടെ വാക്കുകള്‍ സത്യമാകുകയായിരുന്നു.

ഇതോടെ തോക്ക് സ്വാമിയെന്ന ഹിമവല്‍ ഭദ്രാനന്ദ കര്‍ണാടകയില്‍ താരമായി. കന്നഡ രാഷ്ട്രീയത്തിലെ നിരവധി പ്രമുഖരും ദേശീയതലത്തില്‍ നിന്ന് ബിജെപി നേതൃത്വവും ഉള്‍പ്പെടെ തന്നെ ബന്ധപ്പെടുന്നുവെന്നാണ് സ്വാമി പറയുന്നത്. സ്വാമിയുടെ മുന്‍കാല പ്രവചനങ്ങള്‍ വരെ ഉള്‍പ്പെടുത്തിയാണ് ശക്തമായ പ്രവചനങ്ങള്‍ കൃത്യമായി നടത്തുന്നയാള്‍ എന്ന നിലയില്‍ ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയെ ഇപ്പോള്‍ കന്നഡ രാഷ്ട്രീയ വൃത്തങ്ങള്‍ കാണുന്നത്. ഇക്കാര്യം സ്വാമിതന്നെ തുറന്നുപറയുകയും ചെയ്യുന്നു.

കര്‍ണാടക രാഷ്ട്രീയം ഭദ്രാനന്ദ പ്രവചിച്ചത് ഇങ്ങനെ:

താന്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ നടത്തിയ പ്രവചനങ്ങള്‍ സ്വാമി വിവരിക്കുന്നത് ഇങ്ങനെയാണ്: കഴിഞ്ഞയാഴ്ചയാണ് കര്‍ണാടകയിലെ സുവര്‍ണ ചാനലിന് ഇത്തരമൊരു പ്രവചനം നടത്തിയത്. ദേവഗൗഡയെ കണ്ടിരുന്നു. മകനെ ഒന്ന് അനുഗ്രഹിക്കണമെന്ന് പറഞ്ഞു. മുഖ്യമന്ത്രി ആകണമെന്ന ആഗ്രഹം നടക്കുമെന്ന് പറഞ്ഞു ഞാന്‍. ചാനലുകാര്‍ ചോദിച്ചപ്പോള്‍ ഈ പ്രവചനത്തിന്റെ കാര്യം പറയുകയും ചെയ്തു.

ഇതിനിടെ സ്ഥിതി മാറി. യദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതിനിടെ എന്റെ പ്രവചനം റിപ്പോര്‍ട്ട് ചെയ്തവരെ ചാനലിലുള്ളവര്‍ കളിയാക്കി. നിന്റെ സ്വാമിയുടെ പ്രവചനം തെറ്റിയല്ലോ എന്ന് പറഞ്ഞായിരുന്നു ഇത്. പക്ഷേ പിന്നെ സ്ഥിതി മാറി. അതോടെ ചാനലുകാര്‍ എന്റെ പ്രവചനം സത്യമാണെന്ന് മനസ്സിലാക്കി. നേരത്തെ ഞാന്‍ നല്‍കിയ പ്രവചനങ്ങള്‍ നോക്കിയപ്പോള്‍ സത്യമാണെന്ന് കണ്ടതോടെ അവര്‍ ഇന്ന് വാര്‍ത്ത നല്‍കുകയായിരുന്നു.

കഴിഞ്ഞ മൂന്നുനാല് ദിവസമായി ഡല്‍ഹിയില്‍ നിന്ന് ബിജെപിക്ക് വേണ്ടി ആള്‍ക്കാര്‍ ബന്ധപ്പെടുന്നുണ്ടെന്ന് ഹിമവല്‍ ഭദ്രാനന്ദ പറയുന്നു. ഒരു പാട് ജനങ്ങള്‍ വിശ്വസിച്ച് വോട്ടുചെയ്ത ജനാധിപത്യത്തിനെ പണത്തിന് വേണ്ടി മാറ്റിക്കൊടുക്കാന്‍ തയ്യാറല്ലെന്നാണ് മറുപടി നല്‍കിയത്. ഇപ്പോഴത്തെ പ്രവചനം എന്തെന്ന് നോക്കിയിരിക്കുകയാണ് ചാനലുകള്‍. തന്റെ രാഹുവിന്റെ അപഹാരത്തെ നേരിടാന്‍ കുമാരസ്വാമി ഉടന്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഒട്ടും താമസിയാതെതന്നെ അധികാരം നഷ്ടപ്പെടും. അത്തരമൊരു അവസ്ഥിയിലൂടെയാണ് കുമാരസ്വാമി കടന്നുപോകുന്നത്. ദേവഗൗഡയുടെ കുടുംബവുമായി വളരെ അടുപ്പമുണ്ടെന്നും ഭദ്രാനന്ദപറയുന്നു. രാഹുവിഴുങ്ങാനുള്ള സാഹചര്യം ഒഴിവാക്കാന്‍ കുമാരസ്വാമിതന്നെ ഉടന്‍ അദ്ദേഹം തന്നെ കണ്ടെത്തണമെന്നാണ് സ്വാമിയുടെ അഭിപ്രായം.

യദിയൂരപ്പയുടെ ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമായത് അദ്ദേഹത്തിന് ശരിയായി മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ ആരും ഇല്ലാതെപോയതുകൊണ്ടാണ്. കണ്ണൂരുനിന്നുള്ള ഒരു രമേശന്‍ എന്ന ജ്യോതിഷിയുടെ വാക്കു കേട്ടായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങള്‍. അദ്ദേഹം ശരിയായ രീതിയിലാണ് നിര്‍ദ്ദേശം നല്‍കിയിരുന്നതെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയായി തുടര്‍ന്നേനെ. പക്ഷേ, അത് പറഞ്ഞുകൊടുക്കാനുള്ള അറിവ് ആ ജ്യോതിഷിക്ക് ഇല്ല. ഇപ്പോള്‍ യദിയൂരപ്പക്ക് രാഷ്ട്രീയ തന്ത്രങ്ങളുടെ അറിവ് നല്‍കാനും അതിന് വഴിപറഞ്ഞുകൊടുക്കാനും ആര്‍ക്കും അറിവില്ല. കുമാരസ്വാമി ഉടന്‍ കേരളത്തിലേക്ക് പൂജചെയ്യാന്‍ വരുമെന്നും ഹിമവല്‍ ഭദ്രാനന്ദ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button