India

ഗവര്‍ണറെ നായയോട് ഉപമിച്ച് പുലിവാല് പിടിച്ച് കോണ്‍ഗ്രസ് നേതാവ്

മുംബൈ: ഗവര്‍ണറെ നായയോട് ഉപമിച്ച് പുലിവാല് പിടിച്ച് കോണ്‍ഗ്രസ് നേതാവ്. കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലയ്‌ക്കെതിരെയാണ് അധിക്ഷേപ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം രംഗത്തെത്തിയിരിക്കുന്നത്. വാജുഭായി വാല വിശ്വസ്തതയ്ക്കു പുതിയ നിര്‍വചനം സൃഷ്ടിച്ചു. ആര്‍ക്കും ഗവര്‍ണര്‍ വാജുഭായി വാലയേക്കാള്‍ വിനീതനാകാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ എല്ലാ ഇന്ത്യക്കാരും അവരുടെ പട്ടിക്ക് വാജുഭായി വാല എന്നു പേരിടട്ടെ- സഞ്ജയ് നിരുപം പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

എല്ലാ ഇന്ത്യക്കാരും അവരുടെ പട്ടിക്ക് ഗവര്‍ണറുടെ പേരിടണമെന്നായിരുന്നു മുംബൈയില്‍ മാധ്യമങ്ങളോടു സംസാരിക്കവെ കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം. ഗുജറാത്തിലെ മുന്‍ ധനമന്ത്രിയായിരുന്ന വാജുഭായി വാല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിയമസഭയിലെത്താന്‍ തന്റെ മണ്ഡലം ഒഴിഞ്ഞുകൊടുത്തയാളാണ്. പിന്നീട് ഗുജറാത്തില്‍ മോദിയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയുമായിരുന്നു അദ്ദേഹം.

 

 

 

shortlink

Post Your Comments


Back to top button