റമദാൻ വ്രതക്കാലത്ത് ഈന്തപ്പഴത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. ഗൾഫ് മേഖലയിലെ തീന്മേശകളിൽ ഈന്തപ്പഴവും അതുകൊണ്ടുണ്ടാക്കിയ വിഭവങ്ങളും ഒഴിവാക്കാനാകാത്ത ഭക്ഷ്യ വസ്തുവായതിനാൽ സൗദിയിലെ റമദാൻ ചന്തകളിൽ ആഴ്ചകൾക്ക് മുൻപേ വിവിധയിനം ഈന്തപ്പഴങ്ങൾ വിൽപ്പനയ്ക്കെത്തി.
വേനലിന്റെ അവസാനത്തിൽ ആഗസ്ത് മുതല്‍ ഒക്ടോബര്‍ വരെയാണ് ഈന്തപ്പഴത്തോട്ടങ്ങളില് വിളവെടുപ്പ് നടക്കുന്നത്. എന്നാൽ ഈ സമയം വിളവെടുപ്പിന്റെ കാലമല്ലാതിരിന്നിട്ടുപോലും അതിന്റെ പദാഹാനിം മനസിലാക്കി കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വർഷം മുഴുവൻ ഇവ വിപണികളിൽ ലഭ്യമാക്കാൻ സൗദിക്ക് കഴിയുന്നു. ഉൽപ്പാദനത്തിലെ പുതിയഗവേഷണങ്ങളും ആധുനികരീതിയിലുള്ള സംസ്കരണവും സംഭരണവുമാണ് ഇതിനു കാരണം. കൂടാതെ റമദാൻ വിപണി മുന്നിൽ കണ്ടു നേരത്തെ രൂപം നൽകിയ പദ്ധതികളിലൂടെ സൗദിയിലെ അല്ഖസീമിലെയും കിഴക്കൻ പ്രവിശ്യയായ അൽഹസ്സയിലുമടക്കം ഈന്തപ്പഴ ഉൽപ്പാദനം കൂട്ടാനും ചന്തകൾ വിപുലമാക്കാനും വിപണനത്തിനാവശ്യമായ സൗകര്യങ്ങള്‍ വര്ധിപ്പിക്കാനുംസാധിച്ചു.
അൽ ഖസീം പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ ഈന്തപ്പഴ ഉൽപ്പാദനം നടക്കുന്നത്. പുരാതന കാലം തൊട്ടേ ഇവിടത്തെ ഈന്തപ്പഴ കൃഷിയും ഈന്തപ്പഴ ചന്തയും പ്രശസ്തമാണ്. അതോടൊപ്പം തന്നെ പ്രവിശ്യയിലെ സാമ്പത്തിക വളര്‍ച്ചയില്‍ ഈന്തപ്പഴ കൃഷിയുടെ പങ്ക് വളരെ വലുതാണ്. ഈജിപ്റ്റ് ,ഇറാൻ, അൾജീരിയ എന്നീ രാജ്യങ്ങൾക്ക് ശേഷം സൗദിയാണ് ഏറ്റവും കൂടതല്‍ ഈന്തപ്പഴം ഉൽപ്പാദിപ്പിക്കുന്നത്. ഇവിടത്തെ കാരക്കത്തോട്ടങ്ങളിൽ 300ലധികം ഇനം ഈന്തപ്പഴങ്ങളാണ് വിളയുന്നത്. ആഭ്യന്തരവിപണയിൽ ഏറെ ആവശ്യക്കാർ ഉള്ളതും മികച്ച വില ലഭ്യമായതിനാലും ഉൽപ്പാദനത്തിന്റെ 6.8 ശതമാനം മാത്രമാണ് ഇവിടെ കയറ്റുമതിയുള്ളത്.
Also read ; ചെമ്മീന്‍ പത്തിരി തന്നെ ഇഫ്താര്‍ വിരുന്നിലെ താരം
Post Your Comments