India

മുഖ്യമന്ത്രിപദം ഒരിക്കലും കോണ്‍ഗ്രസുമായി പങ്കുവെക്കില്ലെന്ന് കുമാരസ്വാമി

ബെംഗളൂരു: ഒരിക്കലും മുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസുമായി പങ്കുവെയ്ക്കില്ലെന്ന് ജനതാദള്‍ നേതാവ് എച്ച്.ഡി കുമാര സ്വാമി. ഊഴം വെച്ച് ജെഡിഎസും കോണ്‍ഗ്രസും മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ല. മുഖ്യമന്ത്രി സ്ഥാനം പൂര്‍ണമായും ജെഡിഎസിന് തന്നെയായിരിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി.

ബുധനാഴ്ചയാണ് കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഭൂരിപക്ഷം തെളിയിക്കാനാകാതെ യെദിയൂരപ്പ രാജിവെച്ചതിനെ തുടര്‍ന്നാണ് കുമാര സ്വാമിയെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button