കോട്ടയം: കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം രക്ഷപെട്ടത് മധ്യവയസ്കന്റെ ജീവിതം. ഇന്നലെ പാലാ കോട്ടയം റൂട്ടിലാണ് സംഭവം. ബസില്‍ ബോധരഹിതനായി വീണ യാത്രക്കാരനെ വേഗം ആശുപത്രിയിലെത്തിച്ചാണ് പാലാ ഡിപ്പോയിലെ ഡ്രൈവര്‍ ബിനുലാലും കണ്ടക്ടര്‍ പ്രതീഷും താരമായത്.
Read Also: ഗൾഫ് മേഖലയില്‍ റമദാൻ വ്രതക്കാലത്തെ ഈന്തപ്പഴത്തിന്റെ പ്രാധാന്യം
പാലായില്‍ നിന്നും കോട്ടയത്തേക്ക് ടിക്കറ്റെടുത്ത സുരേഷ് എബ്രഹാം എന്നയാളെയാണ് ഇരുവരും ആശുപത്രിയിലെത്തിച്ചത്. മുത്തോലി കഴിഞ്ഞതോടെ ബസിനുള്ളില്‍ കുഴഞ്ഞു വീണ സുരേഷ് ബോധരഹിതനാകുകയും വീഴ്ചയില്‍ തലയിടിച്ച് മുറിവുമുണ്ടാകുകയും ചെയ്തു. ഉടൻ തന്നെ ഡ്രൈവർ വണ്ടി നിർത്തി. തുടര്‍ന്ന് മറ്റ് വാഹനത്തിനായി നോക്കി നില്‍ക്കാതെ ഇയാളെ ഏറ്റവും അടുത്ത ആശുപത്രിയിലെത്തിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാനുണ്ടായിരുന്ന യാത്രക്കാരും സഹകരിച്ചതോടെ ബസ് ആശുപത്രിയിലേക്ക് പാഞ്ഞു. സുരേഷിനെ ആശുപത്രിയിലെത്തിച്ച ശേഷം ബന്ധുക്കളെയും വിളിച്ച വിവരം പറഞ്ഞതിന് ശേഷമാണ് ഇരുവരും യാത്ര തുടർന്നത്.
Post Your Comments