Kerala

പോലീസ് ഒരുക്കിയ കെണിയിൽ പൊതുജനം കുടുങ്ങി; കള്ളനെ’ കൈക്കാര്യം ചെയ്യാനെത്തിയ നാട്ടുകാർ ഒടുവിൽ ചിരിച്ചു മടങ്ങി

പാലക്കാട്: തിരക്കേറിയ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ നിന്ന സ്ത്രീയുടെ ബാഗ് യുവാവ് തട്ടിപ്പറിച്ച് ഓടിയതോടെയാണ് നാടകീയ രംഗങ്ങൾ തുടങ്ങിയത്. പ്രതിയെ നാട്ടുകാർ ചേർന്ന് ഓടിച്ചിട്ട് പിടികൂടി. നാട്ടുകാരിൽ ചിലർ പ്രതിയെ കൈകാര്യം ചെയ്യാൻ മുന്നോട്ട് വന്നതോടെ പോലീസ് ഇടപെട്ടു. അപ്പോഴും പലർക്കും എന്താണ് നടക്കുന്നതെന്ന് മനസിലായില്ല. സംഭവം പോലീസിന്റെ മോക് ഡ്രില്ലായിരുന്നു.

നാട്ടുകാർ പ്രതികളെ പിടികൂടി മർദ്ദിച്ച് അവശരാക്കുന്ന പ്രവണത വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്ന പശ്ചത്താലത്തിലായിരുന്നു പോലീസിന്റെ മോക് ഡ്രിൽ. സ്റ്റേഡിയത്തിലെ മോക് ഡ്രില്ലിന് ശേഷം കോട്ടയിലും പോലീസ് മോക് ഡ്രിൽ സംഘടിപ്പിച്ചു. അവിടെയും നാട്ടുകാരുടെ പ്രതികരണം സമാനമായിരുന്നു.

ALSO READ:അഞ്ച് മാസത്തിനിടെ ആറ് ആത്മഹത്യ; പാലക്കാട് അത്മഹത്യ കൂടുന്നതിന്റെ കാരണം ഞെട്ടിപ്പിക്കുന്നത്

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.ശശികുമാര്‍, എഎസ്‌ഐമാരായ എം.വിജയകുമാര്‍, ലക്ഷ്മണന്‍, സിപിഒമാരായ ബിനു രാമചന്ദ്രന്‍, ശ്രീനിവാസന്‍, ഉഷസ്സ്, സന്ധ്യ, അനിത, സരള, ഉണ്ണി എന്നിവരാണ് മോക്ക് ഡ്രില്ലില്‍ പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button