കോഴിക്കോട്: കോഴിക്കോട് മൂന്ന് പേര് മരിച്ചത് അപൂര്‍വ ഇനം വൈറസ് ബാധമൂലമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പ് കേന്ദ്ര ഗവണ്മെന്റിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
മൃഗങ്ങളില്‍ നിന്നാകാം വൈറസ് പകരുന്നതെന്ന് സൂചന. വവ്വാലുകളടക്കം കടിച്ച ഫലങ്ങള്‍ കഴിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ആരോഗ്യവകുപ്പ് മെഡിക്കല്‍ ക്യാമ്പ് തുടങ്ങി.
പ്രദേശത്ത് നൂറോളം പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. ഇവരുടെ രക്ത സാമ്പിളുകള്‍ മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് അയച്ചു. പരിശോധനാഫലം വന്നതിന് ശേഷമേ എന്ത് മരുന്ന് നല്‍കണമെന്ന് തീരുമാനിക്കാനാകൂ.
Post Your Comments