കാഞ്ഞങ്ങാട് : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളിനുമുന്നില്‍ നടന്ന അപകടത്തിലാണ് ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റ് പ്രസിഡന്റും ആലാമിപ്പള്ളി ബസ്‌സ്റ്റാന്‍ഡിലെ ചുമട്ടുതൊഴിലാളിയുമായ സോനു (28) മരിച്ചത്.
സോനു സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നിവീണതിനെ തുടര്‍ന്ന് പിറകെ വന്ന ലോറി കയറിയായിരുന്നു മരണം. ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിലെ ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) യൂണിറ്റ് സെക്രട്ടറിയാണ്. കാഞ്ഞങ്ങാട് സൗത്തിലെ സത്യന്റെയും ഭാനുവിന്റെയും മകനാണ്. സഹോദരന്‍: സനു.
Post Your Comments