Life Style

ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം കുടിക്കുന്നവര്‍ സൂക്ഷിക്കുക: നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടങ്ങള്‍

നാരങ്ങ സോഡ നമ്മള്‍ മലയാളികള്‍ക്ക് വളരെ പരിചിതമായിട്ടുള്ള ഒരു വാക്കാണ്. അതുകൊണ്ട് തന്നെ ഒരു നാരങ്ങ സോഡ കുടിച്ചില്ലെങ്കില്‍ അത് ഉന്‍മേഷക്കുറവുണ്ടാക്കും എന്നാണ് മലയാളിയുടെ പൊതുവായ ധാരണ. എന്നാല്‍ ഇതിന് പിന്നിലുള്ള അപകടം എന്താണെന്ന് പലര്‍ക്കും അറിയില്ല. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് നാരങ്ങ സോഡ കുടിക്കുക വഴി ഉണ്ടാകുന്നത്. നാരങ്ങക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ എല്ലാം പലപ്പോഴും ഇതിനോടൊപ്പം ചേരുന്ന ചില കൂട്ടുകള്‍ ചേരുമ്പോള്‍ അതുണ്ടാക്കുന്ന അനാരോഗ്യമാണ് പ്രശ്‌നമാവുന്നത്. കാര്‍ബോണെറ്റഡ് ആയ എല്ലാ പാനീയങ്ങളും ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്.

സോഡ നാരങ്ങ കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും വളരെ വലിയ അനാരോഗ്യത്തിനാണ് കാരണമാകുന്നത്. എപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവരുടെ പിന്നില്‍ പലപ്പോഴും സോഡയും ഒരു കാരണം തന്നെയാണ്. എന്നാല്‍ എന്തൊക്കെ ആരോഗ്യകരമായ പ്രശ്‌നങ്ങളാണ് നാരങ്ങ സോഡ കഴിയ്ക്കുന്നതിലൂടെ ഉണ്ടാകുന്നത് എന്ന് നോക്കാം.

എല്ല് തേയ്‌മാനം

പലപ്പോഴും എല്ലിന്റെ ആരോഗ്യത്തെ തകര്‍ക്കുന്നതിന് നാരങ്ങ സോഡ കാരണമാകുന്നു. ഇത് പല വിധത്തില്‍ എല്ല് തേയ്മാനം ആര്‍ത്രൈറ്റിസ് എന്നീ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. എല്ല് തേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും സോഡ നാരങ്ങ കാരണമാകും. കൂടുതല്‍ കാലം സോഡ ഉപയോഗിക്കുമ്പോള്‍ അസ്ഥികള്‍ക്ക് ബലക്ഷയം സംഭവിച്ച് അസ്ഥികള്‍ പൊട്ടാന്‍ തുടങ്ങും. പ്രത്യേകിച്ച് കുട്ടികളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വളരെ പെട്ടെന്ന് സംഭവിക്കാന്‍ ഇടയുണ്ട്.

വിശപ്പില്ലായ്മ

വിശപ്പുള്ളപ്പോള്‍ നമ്മള്‍ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഭക്ഷണത്തിന് പകരം നാരങ്ങ സോഡ കുടിച്ചാല്‍ അതുണ്ടാക്കുന്ന പ്രശ്‌നം പല വിധത്തില്‍ നിങ്ങളുടെ വിശപ്പിനെ ബാധിക്കുന്നു. വിശപ്പ് നല്ലതു പോലെ ഉള്ള സമയത്ത് ഒരു സോഡ കുടിച്ച് നോക്കൂ. ഇത് നിങ്ങളുടെ വിശപ്പിനെ ഇല്ലാതാക്കുന്നു. സോഡയിലെ ചില ചേരുവകളാണ് ഇതിന് പിന്നില്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സോഡ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.

അമിതവണ്ണം

അമിതവണ്ണത്തെ ഭയക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഇത് നമ്മുടെ തന്നെ തെറ്റുകള്‍ കൊണ്ട് സംഭവിക്കുന്നതാണ്. എന്നാല്‍ അതിന് ഒരു കാരണമാവുന്നത് പലപ്പോഴും ഇത്തരത്തില്‍ ഉപ്പിട്ട നാരങ്ങ സോഡ തന്നെയാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. തടി കുറയ്ക്കണം എന്നാഗ്രഹിക്കുന്നവര്‍ സോഡ ഇന്നത്തോടെ നിര്‍ത്തുന്നതാണ് നല്ലത്. ഡയറ്റ് സോഡയെന്ന പേരിലും ഇത് ലഭിയ്ക്കുമെങ്കിലും ഇതെല്ലാം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ പ്രശ്‌നം സൃഷ്ടിയ്ക്കുന്നു. ഉപ്പിട്ട സോഡയും ഇത്തരത്തില്‍ തടി കൂട്ടുന്നതിന് പ്രശ്‌നമുണ്ടാക്കുന്നുണ്ട്.

പ്രമേഹ സാധ്യത

ഇന്നത്തെ ജീവിത ശൈലിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന രോഗമാണ് പ്രമേഹ സാധ്യത. ഇത് പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്നു. എന്നാല്‍ നാരങ്ങ സോഡ കഴിക്കുന്നതിലൂടെ ഇത് പ്രമേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രമേഹത്തിന്റെ കാര്യത്തില്‍ നാരങ്ങ സോഡ ശീലമാക്കിയാല്‍ അത് എട്ടിന്റെ പണിയാണ് തരുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഹോർമോൺ മാറ്റങ്ങൾ

നാരങ്ങ സോഡ ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു. ഇത് പലവിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് നാരങ്ങ സോഡ ഉപയോഗിക്കാതിരിക്കുക. ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനും നാരങ്ങ സോഡയുടെ സ്ഥിര ഉപയോഗം കാരണമാകുന്നു. അതുകൊണ്ട് തന്നെ സോഡ കുടിയ്ക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കാം. ഇല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

വൃക്ക രോഗം

വൃക്കരോഗം പലപ്പോഴും പല വിധത്തില്‍ നമ്മള്‍ തിരിച്ചറിയപ്പെടാതെ പോവുന്നു. ഇത് രോഗത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ നാരങ്ങ സോഡ കഴിക്കുന്നത് ഒഴിവാക്കുക. വൃക്കരോഗം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണവും പലപ്പോഴും നാരങ്ങ സോഡ തന്നെയാണ്. ഇത്തരത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാന്‍ നാരങ്ങ സോഡയുടെ ഉപയോഗം കാരണമാകുന്നു.

കരൾ രോഗം

കരള്‍ രോഗത്തെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇത് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നാരങ്ങ സോഡ ഒഴിവാക്കുക. അമിതമായ സോഡയുടെ ഉപയോഗം കരള്‍ രോഗം പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. സ്ഥിരമായി സോഡ കുടിയ്ക്കുന്നത് ഗുരുതരാവസ്ഥയിലേക്കാണ് നമ്മളെ എത്തിയ്ക്കുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രമേ അത് കരള്‍ രോഗമെന്ന പ്രതിസന്ധിക്ക് കാരണമാകുന്നു.

lime soda, salt lime soda

shortlink

Post Your Comments


Back to top button