ന്യൂഡല്‍ഹി: ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ടാം സെക്രട്ടറിയിയാരുന്ന മാധുരി ഗുപ്തയ്ക്ക് മൂന്ന് വര്‍ഷം തടവ്. പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് ഇന്ത്യന്‍ രഹസ്യങ്ങള്‍ കൈമാറിയെന്ന കേസിലാണ് ശിക്ഷ. മാധുരി കുറ്റക്കാരിയാണെന്നു കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
മാധുരി ഐഎസ്‌ഐ ചാരന്മാര്‍ക്ക് അയച്ച ഇ മെയിലുകളുടെ ഉള്ളടക്കം രാജ്യസുരക്ഷയെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ളതാണെന്നും ശത്രു രാജ്യത്തിന്റെ കൈയ്യില്‍ കിട്ടിയാല്‍ അപകടകരമാവുന്നതുമാണെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സിദ്ധാര്‍ഥ ശര്‍മ നിരീക്ഷിച്ചു. വകുപ്പുകള്‍ പ്രകാരം നല്‍കാവുന്ന പരമാവധി ശിക്ഷയായ മൂന്ന് വര്‍ഷം തടവാണ് നല്‍കിയിരിക്കുന്നത്.
also read:‘തമാശയ്ക്ക് മോഷ്ടിച്ചു’ യുഎഇയില്‍ പൗരന് മൂന്നു വര്‍ഷം തടവ്
സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇവര്‍ കൈമാറിയതായി കണ്ടെത്തിയില്ല. അതേസമയം അപ്പീല്‍ നല്‍കാനായി ഇവര്‍ക്കു ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥയായ മാധുരിയുടെ ഉര്‍ദു ഭാഷാ പ്രാവീണ്യം കണക്കിലെടുത്താണ് പാക്കിസ്ഥാനില്‍ നിയമനം നല്‍കിയത്. എന്നാല്‍, ഐഎസ്‌ഐ ചാരന്മാര്‍ ഇവരെ വലയിലാക്കി. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതു കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കു വിളിച്ചുവരുത്തി 2010 ഏപ്രില്‍ 22ന് അറസ്റ്റ് ചെയ്തു.
പാക്ക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വിവരങ്ങളും മറ്റും ലാപ് ടോപിലൂടെയും മൊബൈല്‍ ഫോണിലൂടെയും ഇവര്‍ കൈമാറിയിരുന്നു. ജമ്മു കശ്മീരിലെ അണക്കെട്ടു നിര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു നല്‍കാമെന്ന് ഏല്‍ക്കുകയും ചെയ്തു.
Post Your Comments