ഷാര്‍ജ : മോഷ്ടിച്ചത് ‘തമാശയ്ക്ക്’ ലഭിച്ചത് മൂന്നു വര്‍ഷം തടവ്. ഷാര്‍ജ സ്വദേശിയായ യുവാവിനാണ് മോഷ്ടിച്ചതിന് കോടതി മൂന്നു വര്‍ഷം തടവ് വിധിച്ചത്. ഇയാളുടെ അയല്‍വാസി ജനുവരി ഒന്‍പതിന് വിലകൂടിയ ഷര്‍ട്ടും ഐഫോണും മോഷണം പോയതായി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അടുത്ത വീട്ടില്‍ താമസിക്കുന്ന യുവാവാണെന്ന് തെളിഞ്ഞത്.
ചോദ്യംചെയ്യലിലാണ് പ്രതി തമാശയ്ക്കു വേണ്ടിയാണ് മോഷ്ടിച്ചതെന്ന് വെളിപ്പെടുത്തിയത്. ‘ ഞങ്ങള്‍ നല്ല സുഹൃത്തക്കളാണ്. ചെറുപ്പം മുതല്‍ കളിച്ചു വളര്‍ന്നവര്‍. തമാശയ്ക്കു വേണ്ടിയാണ് ഞാന്‍ മോഷ്ടിച്ചത്’. ഇതായിരുന്നു കോടതി മുന്‍പാകെ യുവാവിന്‌റെ വിശദീകരണം.
Post Your Comments