Kerala

അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം : രാത്രി മുതല്‍ ശക്തിപ്രാപിയ്ക്കും : വീണ്ടും മുന്നറിയിപ്പ്

ന്യൂഡല്‍ഹി : അറബിക്കടലിന്റെ മധ്യഭാഗത്തായി ലക്ഷദ്വീപിന് പടിഞ്ഞാറ് വശം ഒരു ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് വരുന്നതായി കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു. സാഗര്‍ ചുഴലിക്കാറ്റിന് ശേഷം പുതുതായി രൂപം കൊള്ളുന്ന ഈ ന്യൂനമര്‍ദ്ദം ഇന്ന് രാത്രി മുതല്‍ ശക്തി പ്രാപിക്കുകയും വരും ദിവസങ്ങളില്‍ ഒമാന്‍ തീരത്തിനടുത്തേക്ക് മുന്നേറുകയും ചെയ്യും എന്നാണ് പ്രവചനം.

ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന് പരിസരത്തും ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്തേക്കും മത്സ്യബന്ധനത്തിന് പോകരുത്. നാളെ വൈകുന്നേരം വരെ മത്സ്യത്തൊഴിലാളികള്‍ ഇക്കാര്യത്തില്‍ ജാ?ഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button