CinemaLatest NewsKeralaNews

അതിനു പിന്നില്‍ ദീലിപാണെന്ന് കരുതുന്നില്ല, അയാള്‍ ഈ വിഢ്ഢിത്തം കാണിക്കില്ല : മധു

നടി അക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ദിലീപാണെന്ന് കരുതുന്നില്ലെന്ന് നടന്‍ മധു. ഇക്കാര്യത്തില്‍ ആദ്യമായാണ് മധു പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് എനിക്ക് കാര്യമായി അറിയില്ല. ഇതിനാലാണ് മുന്‍പ് പ്രതികരിക്കാഞ്ഞത്. ദീലീപ് ബുദ്ധിമാനായ മനുഷ്യനാണ്. ഈ രീതിയില്‍ ഒരു വിഢ്ഢിത്തം അദ്ദേഹം കാണിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മധു ഇക്കാര്യം തുറന്ന് പറഞ്ഞത്.

ചലചിത്ര രംഗത്ത് കാസ്റ്റിങ് കൗച്ച് പണ്ടു മുതലേ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമാ താര സംഘടനയായ അമ്മയുടെ അധ്യക്ഷനായി ഇന്നസെന്‌റിന് പകരം മറ്റൊരാളെ ചിന്തിക്കാന്‍ കഴിയില്ലെന്നും മികച്ച സംഘാടകനായ ഇന്നസെന്‌റ് തന്നെ പ്രസിഡന്‌റായി തുടരണമെന്ന് ആഗ്രഹിക്കുന്നുവെന്നും മധു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button