കണ്ണൂര്‍: ന്യൂമാഹിയിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റ് ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി വൈകി വടകരയിലെ ഒരു ലോഡ്ജില്‍ നിന്നാണ് മൂവരേയും പിടികൂടിയത്. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്ത് വരികയാണ്. ആറംഗ സംഘമാണ് കൊല നടത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളവരാണ് പിടിയിലായതെന്നാണ് സൂചന.
നേരത്തെ രണ്ടു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവര്‍ക്ക് കൊലയുമായി നേരിട്ട് ബന്ധമില്ലെന്നാണ് കണ്ടെത്തിയത്. എന്നാല്‍ കസ്റ്റഡിയിലുള്ള ഒരാള്‍ കൃത്യം നടക്കുമ്പോള്‍ മറ്റൊരു സ്ഥലത്തുള്ള സി.സി.ടി.വി ദൃശ്യത്തില്‍ കാണാനുണ്ട്. കൊലയുമായി നേരിട്ട് ബന്ധമില്ലെങ്കിലും സംഭവത്തെ കുറിച്ച് രണ്ട് പേര്‍ക്കും അറിവുള്ളതായാണ് അറിയുന്നത്. ഷമേജിന്റെ കൊലയാളികള്‍ കര്‍ണാടകയിലേക്ക് മുങ്ങി എന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘം ബംഗലൂരുവില്‍ നടത്തിയ തിരച്ചിലില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു.
ഷാമോജിനെ വധിക്കുന്ന സമയത്ത് പ്രദേശത്തെ നിരവധി സി.പി.എം പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു.
Post Your Comments