Life StyleFood & Cookery

നോമ്പ് തുറ വിഭവങ്ങള്‍: കൊതിയൂറും ഈത്തപ്പഴം ചട്ണി

ഭക്ഷണങ്ങളുടെ ഒരു കലവറ എന്ന് തന്നെ റമദാന്‍ കാലത്തെ വിശേഷിപ്പിക്കാം. സൂര്യോദയം മുതല്‍ അസ്തമയം വരെയുള്ള ഉപവാസത്തിന് ശേഷം നോമ്പ് തുറയ്ക്കായി കുടുംബങ്ങള്‍ ഒത്തു ചേരുന്നു. ആ സമയത്ത് ഉണ്ടാക്കാന്‍ വ്യത്യസ്തമായ ചില പലഹാരങ്ങള്‍ പരിചയപ്പെടാം. ഇന്നത്തെ നോമ്പ് തുറ വിഭവം ഈത്തപ്പഴം ചട്ണി

ആവശ്യമുള്ള സാധനങ്ങള്‍

കുരുകളഞ്ഞ ഈത്തപ്പഴം-250 ഗ്രാം (ഇത് രണ്ട് മൂന്ന് മണിക്കൂര്‍ മുമ്പ് വെള്ളത്തില്‍ കുതിര്‍ത്തിടണം)

ചുക്കുപൊടി-രണ്ട് ടീ സ്പൂണ്‍

പുളി-2

പുളി-20 ഗ്രാം(കുഴമ്പ് രൂപത്തിലാക്കിയത്)

മുളക് പൊടി-കാല്‍ ടീസ്പൂണ്‍

ഉപ്പ്-രണ്ട് ടീസ്പൂണ്‍.

തയ്യാറാക്കുന്ന വിധം

കുരുകളഞ്ഞു കുതിര്‍ത്തു വച്ചിരിക്കുന്ന ഈത്തപ്പഴം മിക്‌സിയിലിട്ട് നന്നായി അടിച്ചെടുക്കുക. അതില്‍ അല്പം വെള്ളം ചേര്‍ത്ത് മാറ്റി വയ്ക്കുക. ഇതിലേക്ക് ചുക്കുപൊടി, കുഴമ്പ് രൂപത്തിലാക്കി മാറ്റിവെച്ച പുളി, മുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് തിളപ്പിക്കണം. കൂട്ട് വറ്റിയ ശേഷം അഞ്ച് മിനുട്ടിന് ശേഷം ഉപയോഗിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button