Latest NewsKeralaNewsLife StyleHealth & Fitness

ഈന്തപ്പഴത്തില്‍ ചേര്‍ക്കുന്ന സള്‍ഫൈറ്റുകള്‍ ഗുരുതരം!!

ചര്‍മ്മത്തില്‍ തിണര്‍പ്പ്, വയറുവേദന, വയറിളക്കം തുടങ്ങിയ ആരോഗ്യ പ്രശ്‍നങ്ങള്‍ക്കും സള്‍ഫൈറ്റുകള്‍ കാരണമാകും

മികച്ച ആരോഗ്യത്തിനായി ധാരാളം പോഷകങ്ങള്‍ അടങ്ങിയട്ടുള്ള ഈന്തപ്പഴം മിക്കവരും ഡയറ്റിൽ ഉൾപ്പെടുത്താറുണ്ട്. വൈറ്റമിനുകളും ധാതുക്കളും ഫൈബറും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞതാണ് ഈന്തപ്പഴം. കലോറിയും പഞ്ചസാരയുടെ അളവും കൂടുതലുള്ള ഈന്തപ്പഴം മിതമായി കഴിച്ചില്ലെങ്കില്‍ പണികിട്ടും.

പൊട്ടാസ്യത്തിന്റെ കലവറയായ ഈന്തപ്പഴം കൂടുതല്‍ കഴിക്കുന്നത് ഹൈപ്പര്‍കലീമിയ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് അമിതമായി വര്‍ദ്ധിക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍കലീമിയ.

read also: കേരളീയർക്കായി പ്രത്യേക റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ, കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ നേടാം

കലോറിയും ഊര്‍ജ്ജ സാന്ദ്രതയും കൂടുതലായ ഈന്തപ്പഴം ശരീരഭാരം വര്‍ധിക്കാൻ കാരണമാകും. ഒരു ഗ്രാം ഈന്തപ്പഴത്തില്‍ 2.8 കലോറിയാണ് അടങ്ങിയിട്ടുള്ളത്. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും ഈന്തപ്പഴം അമിതമായി കഴിക്കുന്നത് കാരണമാകും

ഈന്തപ്പഴം പോലെയുള്ള ഉണങ്ങിയ പഴങ്ങള്‍ സംരക്ഷിക്കുന്നതിനും ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിനും ചേര്‍ക്കുന്ന സള്‍ഫൈറ്റുകള്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

ചര്‍മ്മത്തില്‍ തിണര്‍പ്പ്, വയറുവേദന, വയറിളക്കം തുടങ്ങിയ ആരോഗ്യ പ്രശ്‍നങ്ങള്‍ക്കും സള്‍ഫൈറ്റുകള്‍ കാരണമാകും. അതുപോലെ തന്നെ ഈന്തപ്പഴം പോലുള്ള ഉണങ്ങിയ പഴങ്ങളിലും കാണപ്പെടുന്ന പൂപ്പലുകളും അലര്‍ജിക്ക് കാരണമാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button