ഷാര്‍ജ: റമദാന്‍ മാസം ആരംഭിച്ചതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും കുറഞ്ഞ വിലയില്‍ സാധനം വാങ്ങിയ ശേഷം ജനവാസമേഖലകളില്‍ വ്യാജ ഡിസ്‌കൗണ്ടില്‍ വില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റമദാന്‌റെ പേരില്‍ വ്യാജ ഡിസ്‌കൗണ്ട് പരസ്യം നല്‍കിയുള്ള മുതലെടുപ്പാണ് ഇത്തരത്തില്‍ നടക്കുന്നത്. 70 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നെന്ന വ്യാജ വാഗ്ദാനം നല്‍കിയാണ് ഇത്തരത്തിലുളള കച്ചവടം വ്യാപകമാകുന്നത്.
ഇത് തടയുന്നതിനായി ഷാര്‍ജ എക്കണോമിക്ക് ഡവലപ്‌മെന്‌റ് ഡിപ്പാര്‍ട്ട്‌മെന്‌റ് പരിശോധന കര്‍ശനമാക്കി കഴിഞ്ഞു. ഇത്തരത്തില്‍ കടകളില്‍ വില്‍പന നടത്തുന്നത് പിടിയ്ക്കപ്പെട്ടാല്‍ കര്‍ശന നടപടി എടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും സഹകരണ സംഘങ്ങളും നേരിട്ട് നല്‍കുന്ന ഡിസ്‌കൗണ്ടുകള്‍ മാത്രമാണ് കൃത്യതയുള്ളത്. വ്യാജമായ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്ന പ്രവണത ശ്രദ്ധയില്‍പെട്ടാല്‍ 600522225 എന്ന നമ്പറില്‍ പരാതി നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments