ബംഗളുരു: 120 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ.
നാളെ വൈകിട്ട് നാലുമണിക്ക് സഭയില്‍ വിശ്വാസവോട്ട് തേടണമെന്നാണ് സുപ്രിം കോടതി ഉത്തരവ്. നേരത്തെ കര്‍ണാടക ഗവര്‍ണര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നൽകിയ 15 ദിവസത്തെ സാവകാശം വെട്ടി ചുരുക്കിയാണ് നാളെത്തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. യെദ്യൂരപ്പയ്ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്ത്ഗി ഏഴ് ദിവസത്തെ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
Also read ; കര്‍ണാടകയിലെ രാഷ്ട്രീയ നാടകം : റിസോര്‍ട്ട് ഉടമകളുടെ കഷ്ടപ്പാടിനെക്കുറിച്ച് സുപ്രീംകോടതിയുടെ തമാശ ഇങ്ങനെ
Post Your Comments