റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് റംസാനിലെ പ്രവൃത്തി സമയം ആറു മണിക്കൂറും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് മണിക്കൂറുമാക്കാൻ നിർദേശം. തൊഴില്‍ സാമൂഹിക വികസനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലാളികളെ കൂടതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നും നിർദേശമുണ്ട്.
Read Also: അവിഹിതം പൊതുവേദിയില്‍ തുറന്നു പറയുന്നത് ആഭാസമല്ലേ? നടി ലക്ഷ്മിയ്ക്ക് മറുപടിയുമായി സംവിധായകന്‍
സ്വകാര്യ മേഖലയിലുളള സ്ഥാപനങ്ങള്‍ പ്രവൃത്തി സമയം കര്‍ശനമായി പാലിക്കണമെന്നും ഇത് ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രാവിലെ 10 മുതല്‍ മൂന്ന് വരെയാണ് പ്രവൃത്തി സമയം. സ്വകാര്യ മേഖലയില്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ തൊഴിലാളികള്‍ക്ക് പരാതി നൽകാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. തൊഴില്‍ മന്ത്രാലയത്തിന്റെ ടോള്‍ ഫ്രീ നമ്പരിലും പരാതി അറിയിക്കാം.
Post Your Comments