CinemaLatest NewsNewsIndia

ആ പ്രായത്തില്‍ എന്നോട് ചെയ്തത്, എന്‌റെ കുഞ്ഞുങ്ങള്‍ക്കുണ്ടാകാന്‍ പാടില്ല : സണ്ണി ലിയോണ്‍

21ാം വയസില്‍ എനിക്കുണ്ടായ കയ്‌പേറിയ അനുഭവങ്ങള്‍ തന്‌റെ കുഞ്ഞുങ്ങള്‍ക്കുണ്ടാകരുതെന്ന് നടി സണ്ണി ലിയോണ്‍. തനിക്ക് ആ പ്രായത്തിലാണ് ദുരനുഭവങ്ങള്‍ ഏറെയുണ്ടായത്. പല രീതിയിലായി അശ്ശീല സന്ദേശങ്ങളും മറ്റ് വിമര്‍ശനങ്ങളും വന്നു തുടങ്ങിയത് ആ പ്രായത്തിലാണ്. താന്‍ ഏറെ വേദനയിലൂടെ കടന്നു പോയ ദിനങ്ങള്‍ ഇന്നും ഒരു നീറ്റലാണ്. ഇന്ന് സ്ഥിതി മാറി. ഞാന്‍ ഇന്ന് ഭാര്യയും മൂന്നു കുഞ്ഞുങ്ങളുടെ അമ്മയുമാണ്. എനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ എന്‌റെ മക്കള്‍ക്കുണ്ടാകരുതെന്നാണ് എന്‌റെ പ്രാര്‍ഥന. അങ്ങനെ തന്നെ അവരെ വളര്‍ത്തുകയെന്നതാണ് എന്‌റെ ലക്ഷ്യം.

മാനസികമായും ശാരീരികമായും ഒരു പോറല്‍ പോലുമേല്‍ക്കാതെ വേണം എനിക്ക് അവരെ വളര്‍ത്താന്‍. എനിക്കുറപ്പാണ് അവര്‍ മറ്റുള്ളവരെ ചതിയ്ക്കുകയോ അവരില്‍ നിന്ന് മോഷ്ടിക്കുകയോ ഇല്ല. അവര്‍ വളര്‍ന്ന് വലുതാകുമ്പോള്‍ അവരുടെ വ്യക്തി സ്വാതന്ത്രത്തില്‍ ഞാന്‍ കൈകടത്തില്ല. അമ്മയെന്ന നിലയില്‍ അവരെ നന്മയുള്ളവരായി വളര്‍ത്തുക മാത്രമാണ് എന്‌റെ ലക്ഷ്യം. സണ്ണിയുടെ ഈ വാക്കുകള്‍ക്ക് ഏറെ പിന്തുണയാണ് ലഭിച്ചത്. സണ്ണി എന്ന നടിയേയും മികച്ച കുടുംബിനിയേയും ലോകം നെഞ്ചോടു ചേര്‍ക്കുന്നതാണ് ഈ പിന്തുണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button