ലഖ്നൗ: മുന്‍ മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതികള്‍ ഒഴിയണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരം ഒഴിഞ്ഞശേഷം സര്‍ക്കാര്‍ വക ബംഗ്ലാവില്‍ താമസമാക്കിയ ആറ് മുഖ്യമന്ത്രിമാര്‍ക്കാണ് സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് യോഗിയുടെ നിര്‍ദേശമനുസരിച്ച് കത്തയച്ചത്.
സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ്ങ് യാദവ്, ബിഎസ്പി നേതാവ് മായാവതി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് എന്നീ മുതിര്‍ന്ന നേതാക്കള്‍ക്കും ഇത്തരത്തില്‍ ഒഴിയണമെന്നാവശ്യപ്പെട്ട് കത്ത് ലഭിച്ചു. കത്ത് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ ഒഴിഞ്ഞു പോകുവാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നാരായണ്‍ ദത്ത് തിവാരി, അഖിലേഷ് യാദവ്, കല്യാണ്‍ സിങ്ങ് എന്നിവരാണ് കത്ത് ലഭിച്ച മറ്റുള്ളവര്‍.
also read:വൻ സുരക്ഷാ വീഴ്ച : യോഗി ആദിത്യനാഥിന്റെ ഹെലികോപ്ടര്‍ അടിയന്തരമായി ഇറക്കി
ഈ മാസമാദ്യമാണ് ഇത്തരത്തില്‍ ഒരു വിധി സുപ്രീം കോടതിയില്‍ നിന്നും പുറപ്പെടുവിക്കുന്നത്. അധികാരമൊഴിഞ്ഞാല് എല്ലാവരും സാധാരണക്കാരാണെന്നും അതിനാല്‍ കാലാവധിക്ക് ശേഷം മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ താമസസൗകര്യം ഒരുക്കേണ്ടതില്ലെന്നും കോടതി വിലയിരുത്തുകയായിരുന്നു. അഖിലേഷ് സര്‍ക്കാരിന്റെ സമയത്തായിരുന്നു അധികാരമൊഴിഞ്ഞ മുഖ്യമന്ത്രിമാര്‍ക്ക് സ്ഥിരതാമസം ഒരുക്കണമെന്നനിയമം കൊണ്ടുവന്നത്.
Post Your Comments