
മലയാള സിനിമയിലെ നിറതേജസായ ജയസൂര്യ വ്യത്യസ്ഥമായ രൂപഭാവങ്ങളില്‍ സിനിമയില്‍ മിന്നിമറഞ്ഞ് നമ്മളെ അത്ഭുതപ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ താരത്തിന്‌റെ മറ്റൊരു വേഷമാണ് ഇപ്പോള്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ അത്ഭുതത്തിലാക്കിയിരിക്കുന്നത്. ഭാര്യ സരിത ജയസൂര്യയുടെ ഡിസൈന്‍ സ്റ്റുഡിയോയ്ക്ക് വേണ്ടി മോഡലായത് ഭര്‍ത്താവ് ജയസൂര്യ. ലോകത്തില്‍ ആദ്യമായാണ് ഒരു ഭാര്യ സ്വന്തം കടയുടെ പരസ്യത്തിനായി ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ചതെന്ന് സംവിധായകനും ജയസൂര്യയുടെ ഉറ്റ സുഹൃത്തുമായ രഞ്ജിത്ത് ശങ്കര്‍ പറയുന്നു.
ഇദ്ദേഹം ചിത്രം സഹിതം ഫേസ്ബുക്കിലൂടെ പങ്കുവയ്ച്ചാണ് സംഭവം ലോകത്തെ അറിയിച്ചത്. ജയസൂര്യ- രഞ്ജിത്ത് കൂട്ടുകെട്ടിന്‌റെ പുതിയ ചിത്രമായ ഞാന്‍ മേരിക്കുട്ടിയില്‍ സ്ത്രീ കഥാപാത്രമായി വരുന്ന ജയസൂര്യയുടെ ഗെറ്റപ് തന്നെ സരിതയും പരസ്യത്തില്‍ ചേര്‍ത്തു. സാരിയടക്കം ചിത്രത്തില്‍ ജയസൂര്യ അണിയുന്ന എല്ലാ വസ്ത്രങ്ങളും ഡിസൈന്‍ ചെയ്തതും സരിതയാണ്.
Post Your Comments