ജയ്പൂര്‍•നാഷണല്‍ യൂണിയനിസ്റ്റ് സമീന്ദാര പാര്‍ട്ടിയില്‍ നിന്നുള്ള ഒരു ദളിത് എം.എല്‍.എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വച്ച് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന് പൈലറ്റിന്റെ സാന്നിധ്യത്തിലാണ് 31 കാരിയായ സോനാദേവി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
ഗംഗാനഗര്‍ ജില്ലയിലെ റായ്സിംഗ്നഗര് സംവരണ സീറ്റിലെ നാഷണല്‍ യൂണിയനിസ്റ്റ് സമീന്ദാര പാര്‍ട്ടി എം.എല്‍.എയാണ് സോനാദേവി. ബി.ജെ.പി പിന്തുണയോടെയായിരുന്നു വിജയം.
കോണ്‍ഗ്രസില്‍ ചേര്‍ന്ന സോനാ ദേവി ബി.ജെ.പിയ്ക്കെതിരെ നിരവധി ആരോപണങ്ങളും ഉന്നയിച്ചു. ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് അവര്‍ ആരോപിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ അവരെ പിന്തുണച്ചു. എന്നാല്‍ വോട്ടുകള്‍ വാങ്ങിയ ശേഷം ഞങ്ങളെയും ഞങ്ങളുടെ പാര്‍ട്ടിയെയും പാര്ശ്വവല്ക്കരിക്കുന്നതായാണ് അനുഭവപ്പെട്ടതെന്നും അവര്‍ പറഞ്ഞു.
ഗംഗാനഗറില്‍, കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളുണ്ട്. എന്നാല്‍ മേഖലയിലെ ഈ പ്രശ്നങ്ങള്‍ക്ക് ബി.ജെ.പി ആവശ്യമായ ശ്രദ്ധ നല്‍കുന്നില്ലെന്നും സോനാ ദേവി പറഞ്ഞു.
ഇപ്പോള്‍ കോണ്‍ഗ്രസ് സച്ചിന് പൈലറ്റിന്റെ നേതൃത്വത്തില്‍ കരുത്താര്‍ജ്ജിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസില്‍ ഞാനൊരു പ്രവര്‍ത്തകയായി ചേരുകയാണ്-സോനാ ദേവി പറഞ്ഞു.
2013 നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട എന്‍.യു.ഇസഡ്.പിയുടെ രണ്ട് എം.എല്‍.എമാരില്‍ ഒരാളാണ് സോനാദേവി. മറ്റൊരാള്‍ ഗംഗാനഗര്‍ സീറ്റില്‍ നിന്നും വിജയിച്ച കാമിനി ജിന്‍ഡാല്‍ ആണ്.
Post Your Comments