Gulf

23 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന അബ്ദുൾ സലാമിന് യാത്രയയപ്പ് നൽകി നവയുഗം

ദമ്മാം: ഇരുപത്തിമൂന്നു വർഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌കാരികവേദിയുടെ മുതിർന്ന പ്രവർത്തകനായ അബ്ദുൾ സലാം ചിതറയ്ക്ക് നവയുഗം അമാംമ്ര യൂണിറ്റ് വികാരഭരിതമായ യാത്രയയപ്പ് നൽകി.

കൊല്ലം കടയ്ക്കൽ ചിതറ സ്വദേശിയായ അബ്ദുൾ സലാം, ദീർഘകാലമായി സ്വന്തമായി കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട കോൺട്രാക്ടുകൾ ചെയ്തു വരികയായിരുന്നു. നാട്ടിൽ ഭാര്യയും മൂന്നു മക്കളുമുള്ള കുടുംബവുമൊത്ത് വിശ്രമജീവിതം നയിയ്ക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

നവയുഗം അമാംമ്ര യൂണിറ്റ് നേതാക്കളായ ബിനു, ജോമോൻ, ജോർജ്ജ്, വർഗ്ഗീസ് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി. നവയുഗം അമാംമ്ര യൂണിറ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ വെച്ച് യൂണിറ്റ് പ്രസിഡന്റ് കോശി തരകൻ നവയുഗത്തിന്റെ ഉപഹാരം അബ്ദുൾ സലാമിന് കൈമാറി. നവയുഗം ദമ്മാം സിറ്റി മേഖല കമ്മിറ്റി പ്രസിഡന്റ് ഗോപകുമാർ, സെക്രെട്ടറി ശ്രീകുമാർ വെള്ളല്ലൂർ, ദല്ല മേഖല സെക്രെട്ടറി അരുൺ നൂറനാട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Also read ; ഷെയ്ഖ് സെയ്ദ് പള്ളി മുറ്റത്തൊരുക്കുന്ന ഇഫ്താര്‍ വിരുന്നിന്റെ വിശേഷങ്ങളിലേയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button