ദുബായ് : ഷെയ്ഖ് സെയ്ദ് ഗ്രാന്റ് മസ്ജിദില്‍ റമദാനില്‍ ദിവസവും 35,000ത്തോളം ആളുകള്‍ക്ക് ഭക്ഷണം തയ്യാറാക്കുക എന്നത് എളുപ്പമുള്ള ജോലിയല്ല. ആര്‍മിയിലെ മുതിര്‍ന്ന പാചകക്കാരും നൂറുകണക്കിന് സഹായികളും വളരെയധികം കഠിനാദ്ധ്വാനം ചെയ്താണ് വ്രത്ം അനുഷ്ടിക്കുന്ന പതിനായിരക്കണക്കിന് വിശ്വാസികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നത്. മസ്ജിദിന് പുറത്ത് വലിയ ടെന്റ് നിര്‍മ്മിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഇതിനു പിന്നില്‍ ആയിരത്തോളം പേരുടെ കഠിനാദ്ധ്വാനമാണ്.
പുണ്യമാസമായ റമദാനില്‍ വലിയ ഹോട്ടലുകളില്‍ നിന്നും ക്ലബുകളില്‍ നിന്നും വ്രതം അനുഷ്ടിക്കുന്ന ഇസ്ലാംമതവിശ്വാസികള്‍ക്കായി ഭക്ഷണം എത്തിക്കുന്നുണ്ട്. മസ്ജിദിനു മുറ്റത്തെ പുല്‍ത്തകിടിയില്‍ ടെന്റുകള്‍ നിര്‍മിച്ച് അതിലാണ് ഇഫ്താര്‍ വിഭവങ്ങള്‍ വിളമ്പുന്നത്.
350 മുതിര്‍ന്ന ഷെഫുകളും, 160 സഹായികളും, 450 സര്‍വീസ് ജോലിക്കാരും അടങ്ങുന്ന ഒരു വലിയ ഗ്രൂപ്പാണ് ഇഫ്താര്‍ വിഭവം തയ്യാറാക്കുന്നതിനുള്ള ചുമതല. പാചകപ്പുര അതീവ വൃത്തിയുള്ളതാണ്. ഇതിന്റെ ചുമതലയ്ക്കായി മറ്റൊരു സംഘത്തേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇഫ്താര്‍ ഭക്ഷണത്തിനായി ടണ്‍ കണക്കിന് കോഴിയും ആടുമാണ് പാചകപ്പുരയില്‍ എത്തുന്നത്. ഇതിനു പുറമെ തക്കാളിയും ഉള്ളിയും അടങ്ങുന്ന പച്ചക്കറി വിഭവങ്ങളും, അരിയും റമദാന്‍ മാസത്തിലെ ഓരോ ദിനത്തിലും എത്തുന്നു.
ഇതിനു പുറമെ ഈന്തപ്പഴം, മറ്റു പഴവര്‍ഗങ്ങള്‍, പഴച്ചാറുകള്‍, വെള്ളം, എന്നിവയടങ്ങിയ ബോക്‌സും ഇഫ്താര്‍ വിരുന്നില്‍ വിളമ്പുന്നു.
മഗ്രിബ് പ്രാര്‍ത്ഥനയ്ക്ക് ശേഷം ഇഫ്താര്‍ വിരുന്നിനെത്തുന്ന പതിനായിരക്കണക്കിന് വിശ്വാസികളെ നിയന്ത്രിയ്ക്കാന്‍ യു.എ.ഇയിലെ സൈന്യവും രംഗത്തുണ്ട്. ക്രമാതീതമായ തിരക്ക് ഒഴിവാക്കുന്നതിനാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. ഇവരാണ് ഇഫ്താര്‍ വിരുന്നിനെത്തുന്ന വിശ്വാസികളുടെ ഇരിപ്പിടം ക്രമീകരിയ്ക്കുന്നത്.
Post Your Comments