ലോൺലി പ്ലാനെറ്റ് മാഗസിൻ നടത്തിയ ഓൺലൈൻ സർവെയിൽ കുടുംബത്തോടൊപ്പം സന്ദർശിക്കാൻ പറ്റുന്ന സ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തിന് ഒന്നാം സ്ഥാനം. ഇത്തരമൊരു നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞതിൽ കേരള ടൂറിസം വകുപ്പിന്റെ പരിശ്രമങ്ങളെ വിനോദസഞ്ചാര വ്യവസായ പ്രതിനിധികൾ അഭിനന്ദിക്കുന്നതായി ടൂറിസം സെക്രട്ടറി റാണി ജോർജ് വ്യക്തമാക്കി. വായനക്കാർ തിരഞ്ഞെടുത്ത സ്ഥലങ്ങൾ തന്നെയാണ് 2018 ലെ ട്രാവൽ അവാർഡിന് അർഹമായിരിക്കുന്നത്.
Read Also: എന്നെ വിളിച്ച് ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അന്വേഷിച്ചില്ല, സംഭവിച്ചത് ഇത് : ഗായിക സിത്താര
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് 2017 ൽ ആഭ്യന്തര വിനോദ സഞ്ചാരികളിളുടെ എന്നതിൽ 11.39 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. 2016 ൽ 13,172,535 സഞ്ചാരികളും 2017 ൽ 14,673,520 സഞ്ചാരികളുമാണ് കേരളത്തിലെത്തിയത്. 2017 ൽ ടൂറിസം മേഖലയിൽ നിന്നുള്ള മൊത്തം വിദേശനാണ്യ വരുമാനം 8.29 ശതമാനം വർധനവോടെ 8,392.11 കോടി രൂപയിലെത്തി. അതേസമയം ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനം 29,658 കോടി രൂപയിൽനിന്ന് 33,383 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
Post Your Comments