ന്യൂഡല്‍ഹി: ഗൂഗിളിനും ഫേസ്ബുക്കിനും ഹൈക്കോടതി നോട്ടീസ്. കത്വ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിനാണു ഇരു കമ്പനികൾക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ കോടതി നോട്ടീസ് അയച്ചപ്പോള്‍ കോടതിയോട് പ്രതികരിക്കാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്നായിരുന്നു കമ്പനികളുടെ ഇന്ത്യന്‍ പ്രതിനിധികള്‍ പറഞ്ഞത്. മെയ് 29ന് കോടതി വീണ്ടും വാദം കേള്‍ക്കും.
നേരത്തെ കത്വ പെണ്‍കുട്ടിയുടെ പേര് ഉപയോഗിച്ച മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഹൈക്കോടതി പത്ത് ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. പേര് ഉപയോഗിക്കുന്നവര്‍ക്ക് ആറ് മാസത്തെ തടവ് ശിക്ഷ ലഭിക്കുമെന്നും അറിയിച്ചിരുന്നു.
Also read ; തച്ചങ്കരിക്കെതിരായ കേസ് ; സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ടി.പി.സെൻകുമാർ
Post Your Comments