Latest News

കർണാടകയിൽ പ്രോടെം സ്പീക്കറെ നിയമിച്ചു

ബെംഗളൂരു ; കർണാടകയിൽ ബിജെപി നേതാവ് കെ. ജി ബൊപ്പയ്യ പ്രോടെം സ്പീക്കർ ആകും. ഇദ്ദേഹം ഗവർണർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു . കർണാടകയിലെ മുൻ സ്പീക്കർ ആയിരുന്നു.

2011ൽ ബിജെപിക്ക് പിന്തുണ പിൻവലിച്ചവരെ ബൊപ്പയ്യ അയോഗ്യരാക്കിയിരുന്നു. ആ നടപടിയെ സുപ്രീം കോടതി വിമർശിച്ചിരുന്നു. അതേസമയം മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിയമനമെന്ന എതിർപ്പുമായി കോൺഗ്രസ് രംഗത്തെത്തി.

നാളെ വൈകിട്ട് നാല് മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക. നേരത്തെ യെദ്യൂരപ്പയ്ക്ക് കര്‍ണാടക ഗവര്‍ണര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നൽകിയ 15 ദിവസത്തെ സാവകാശം വെട്ടി ചുരുക്കിയാണ് നാളെത്തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

also read ; ജെഡിഎസ് നേതാവ് എച്ച്.ഡി.ദേവഗൗഡക്ക് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button