അഹമ്മദാബാദ്: താൻ വിഷ്ണുവിന്റെ അവതാരമാണെന്നും അതിനാൽ ഓഫീസില്‍ എത്താന്‍ കഴിയില്ലെന്നുമുള്ള വാദവുമായി സർക്കാർ ഉദ്യോഗസ്ഥൻ. സര്‍ദാര്‍ സരോവര്‍ പുണര്‍വസ്വത് ഏജന്‍സിയില്‍ ജീവനക്കാരനായ രമേശ് ചന്ദ്ര ഫെഫാറാണ് ഇത്തരത്തിൽ വിചിത്രമായ വാദവുമായി എത്തിയിരിക്കുന്നത്. ജോലിയില്‍ ഹാജരാകാത്തതിനു ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായാണ് രമേശ് ചന്ദ്ര ഫെഫാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Read Also: സ്കൂളില്‍ വെടിവയ്പ്; നിരവധി മരണം
2010 മാര്‍ച്ചില്‍ ഓഫീസില്‍ ഇരിക്കുമ്പോഴാണ് ഞാന്‍ വിഷ്ണുവിന്റെ അവതാരമായ കല്‍ക്കിയാണെന്ന് വെളിപാടുണ്ടായത്. സവിശേഷശക്തികളുള്ള ഞാൻ ആഗോളധര്‍മം മാറ്റിമറിക്കുന്നതിനായി തപസ്സിൽ ഏർപ്പെട്ടിരിക്കുകയാണ്. ഓഫീസിലിരുന്ന് എനിക്ക് തപസ് ചെയ്യാന്‍ കഴിയില്ല. എന്റെ തപസിന്റെ ഫലമായി കഴിഞ്ഞ 19 വര്‍ഷമായി നല്ല മഴ ലഭിക്കുന്നുണ്ടെന്നും കാരണം കാണിക്കല്‍ നോട്ടീസിന് നൽകിയ മറുപടിയിൽ രമേശ് ചന്ദ്ര പറയുന്നു. താന്‍ എന്തെങ്കിലും ചെറിയ ജോലികള്‍ ചെയ്ത് ഓഫീസില്‍ ഇരിക്കണമോ, അതോ രാജ്യത്തെ വരള്‍ച്ചയില്‍നിന്നു രക്ഷിക്കണമോ എന്ന് കമ്പനിക്ക് തീരുമാനിക്കാം. വിഷ്ണുവിന്റെ അവതാരമാണു താനെന്നു തെളിയിക്കാന്‍ വരും ദിവസങ്ങളില്‍ തനിക്കു കഴിയുമെന്നും ഇയാൾ അവകാശപ്പെടുന്നു. എന്തായാലും നോട്ടീസും അതിനുള്ള മറുപടിയും സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.
Post Your Comments