ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമാന്ത്രിയായി ബി എസ് യെദിയൂരപ്പ ഇന്ന് ഒമ്പത് മണിക്ക് തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേക്കും. കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെയാണ് യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ മുമ്പ് തീരുമാനിച്ചത് പോലെതന്നെ നടക്കുമെന്ന് ഉറപ്പിച്ചത്.
എന്നാല്‍ ബിജെപി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച കത്ത് ഹാജരാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് യെദിയൂരപ്പ നല്‍കിയ കത്ത് നേരിട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്. നാളെ രാവിലെ 10.30ന് അകം കത്ത് സമര്‍പ്പിക്കണം.
also read:യെദിയൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്ക് സ്റ്റേയില്ല, കോണ്‍ഗ്രസിന് വന്‍ തിരിച്ചടി
നാളെ രാവിലെ പത്തരയ്ക്ക് കേസ് വീണ്ടും പരിഗണിക്കും. നാളെ കേസ് കേട്ടതിന് ശേഷം ഇനി എന്ത് നിലപാട് എടുക്കണമെന്ന് നിശ്ചയിക്കുമെന്നും കോടതി അറിയിച്ചു. കേസ് പരിഗണിക്കുന്നതിന് മുമ്പായി ഗവര്‍ണര്‍ക്ക് യെദൂരപ്പ സമര്‍പ്പിച്ച കത്ത് ഹാജരാക്കണമെന്നും കോടതി നിര്‍ദേശമുണ്ട്.
Post Your Comments