കൊല്‍ക്കത്ത: പഞ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഫല സൂചനകള്‍ പുറത്തുവരവേ ബിജെപിയെയും സിപിഎമ്മിനെയും പിന്തള്ളി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. വ്യാപകമായി ആക്രമണം അഴിച്ചു വിട്ടു കൊണ്ടാണ് തൃണമൂൽ ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഫലസൂചനകൾ പുറത്തു വരുമ്പോൾ തൃണമൂല്‍ വൻ കുതിപ്പാണ് നടത്തിയിരിക്കുന്നത്. വോട്ടിംഗ് ദിനത്തില്‍ മാത്രം 7 സിപിഐ എം പ്രവര്‍ത്തകരടക്കം 14 പേരാണ് കൊല്ലപ്പെട്ടത്.
കള്ളവോട്ടുകള്‍ ചെയ്യുന്ന വീഡിയോകള്‍ പുറത്തുരികയും ബൂത്തില്‍ തൃണമൂല്‍ ക്രിമിനലുകള്‍ തോക്കുകളുമായി വന്ന വാര്‍ത്തകള്‍ക്ക് തെളിവുകളുണ്ടായിട്ടും ഒരു രീതിയുലുമുള്ള നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല, വോട്ടുചെയ്യാനെത്തിയവരെ അക്രമികള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് തടയുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന നിരവധി റിപ്പോര്‍ട്ടുകളാണ് തെരഞ്ഞെുപ്പ് ദിവസം പുറത്തുവന്നിരുന്നത്. കള്ളവോട്ട് തടഞ്ഞ അധ്യാപകനായ പ്രിസൈഡിംഗ് ഓഫീസറെ തൃണമൂല്‍ ക്രിമിനല്‍ സംഘം ക്രൂരമായി കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്.
അതിനിടെ സംസ്ഥാനത്തു പലയിടത്തും ആക്രമങ്ങള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ടുണ്ട്. വെസ്റ്റ് മിഡ്‌നാപുരിലെ ധനേശ്വര്‍പുരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ തടസ്സപ്പെടുത്തി. ജല്‍പൈഗുരി പോളിടെക്‌നിക് ഇന്‍സ്റ്റിറ്റിയൂട്ടിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്ന് 40 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു ആകെയുള്ള 58,692 സീറ്റുകളില്‍ 20,076 എണ്ണത്തില്‍ (34%) തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പോളിങ് നടന്ന 38,616 സീറ്റുകളിലെ ഫലമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
4,509 സീറ്റുകളിലാണു തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നത്. അതേസമയം പതിറ്റാണ്ടുകളോളം ബംഗാള്‍ ഭരിച്ച ഇടതുമുന്നണി 281 സീറ്റുകളുമായി ബഹുദൂരം പിന്നിലാണ്. ബിജെപിയാണ് രണ്ടാമത്- 361 സീറ്റ്. പലയിടത്തും അലിഖിതസഖ്യമുള്ള ബിജെപി- സിപിഎം കൂട്ടുകെട്ടിന് ആകെ 642 സീറ്റ് ലഭിച്ചു. തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വിഷയം നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ഇത്രയധികം സീറ്റുകളില്‍ എങ്ങനെ എതിരില്ലാതെ വിജയിക്കാനാകുമെന്ന് ആശ്ചര്യം പ്രകടിപ്പിച്ച കോടതി, ഇതിനായി നല്‍കിയ രേഖ തിരിച്ചെടുക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷനോടു ആവശ്യപ്പെട്ടു. 17,000 സീറ്റുകളുടെ കാര്യത്തില്‍ അന്തിമതീരുമാനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാകും.
Post Your Comments