കൊളംമ്പോ ; ശ്രീലങ്കയില്‍ കുട്ടികളെ അപൂര്‍വയിനം വൈറസ് ബാധിക്കുന്നതായും രാജ്യത്തിന്റെ വടക്ക് ഭാഗത്ത് അഞ്ച് കുട്ടികള്‍ മരിച്ചതായും റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഗാല്ലേയിലെ കരപിറ്റിയ ടീച്ചിംഗ് ഹോസ്പിറ്റലില്‍ വൈറസ് ബാധിച്ച് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. രണ്ടുമൂന്നു വയസ്സു പ്രായമുള്ള കുട്ടികളും ആറുമാസത്തിനുമുമ്പ് പ്രായമുള്ള ശിശുക്കളുമാണ് കൂടുതലായി എത്തുന്നതെന്ന് മെഡിക്കൽ ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റ് അധികൃതർ പറഞ്ഞു.
ന്യുമോണിയക്ക് കാരണമാകുന്ന ഒരു തരം വൈറസ് ആണിതെന്നു രോഗികളെ പരിശോധിച്ച ശേഷം കരപിറ്റിയ ആശുപത്രിയിലെ പീഡിയാട്രിക് ഡോക്ടര്‍ അരുണ ഡി സിൽവ പറയുന്നു. കടുത്ത പനി,ചുമ, ശ്വാസംമുട്ടല്‍ എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍. ഇൻഫ്ലുവെൻസ, അഡിനൊ വൈറസ് ആയിരിക്കാം രോഗത്തിന് കാരണമെന്നും, രണ്ട് വയസ്സിനു താഴെയുള്ള കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
also read ; ഭീതി പടര്‍ത്തി എബോള രോഗം പടരുന്നു : രോഗം ബാധിച്ച് നിരവധി മരണം
Post Your Comments