ഹിരാനഗര്‍: പാകിസ്ഥാന്റെയും ഇന്ത്യയുടെയും അതിര്‍ത്തിക്കു സമീപം കണ്ടെത്തിയ രഹസ്യതുരങ്കങ്ങള്‍ തകര്‍ക്കാനുള്ള നടപടി ആരംഭിച്ചു. കത്വ ജില്ലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ ആയുധ ധാരികളായ ഭീകരര്‍ ഇതു വഴിയാകാം എത്തിയെന്ന സൂചനയെ തുടര്‍ന്നാണ് തുരങ്കങ്ങള്‍ അടക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ബിഎസ്എഫ് ജവാന്മാരുടെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. പാകിസ്ഥാന്റെ ഭാഗത്തു നിന്നുള്ള ഇത്തരം നീക്കങ്ങളെ അതീവ ഗുരുതരമെന്നാണ് അധികൃതര്‍ വിശേഷിപ്പിച്ചത്.
2012 മുതല്‍ ഈ സമയം വരെ ആറു തുരങ്കങ്ങള്‍ മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നും കശ്മീരിലേക്ക് കടക്കാന്‍ ഭീകരര്‍ ഈ മാര്‍ഗം ഉപയോഗിക്കുന്നതായാണ് അധികൃതര്‍ പറയുന്നത്. തുരങ്കം അടക്കുന്ന പ്രക്രിയ ആരംഭിച്ചതായും ആളുകളുടെ സഹായത്തിനൊപ്പം നിരവധി ജെസിബി മെഷീനുകളും ഇതിന് ഉപയോഗിക്കുന്നുണ്ടെന്നും ബിഎസ്എഫ് ഐജി രാം അവ്തര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 30ന് പണി പൂര്‍ത്തിയാകാത്ത ഒരു തുരങ്കം കണ്ടെത്തിയിരുന്നു. 2017 ഫെബ്രുവരിയിലും 2016ലും 2014ലും 2012ലും സമാന രീതിയില്‍ തുരങ്കങ്ങള്‍ കണ്ടെത്തിയിരുന്നു.
Post Your Comments