യുഎഇ: പള്ളികളിൽ അനുവദനീയമല്ലാത്ത മതാനുഷ്ഠാനങ്ങൾ വിലക്കാൻ യുഎഇയിൽ പുതിയ നിയമം. പള്ളിയിൽ നടക്കുന്ന ഓരോ പ്രവർത്തനങ്ങൾക്കും ബന്ധപ്പെട്ട അതോറിറ്റിയുടെ അംഗീകാരം നിർബന്ധമാണ്. ഖുർആൻ പ്രഭാഷണം, പണം സ്വീകരിക്കുക, മതപരമായ സ്ഥാനങ്ങളിൽ വ്യക്തികളെ നിയമിക്കുക തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും അധികൃതരുടെ അനുവാദവും അംഗീകാരവും അത്യാവശ്യമാണ്.
ALSO READ:യുഎഇയില്‍ മുസ്ലീം പള്ളി പണുത് ഈ ക്രിസ്ത്യന്‍ വിശ്വാസിയായ മലയാളി പ്രവാസി
പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സയീദ് അൽ നഹ്യാനാണ് പള്ളികൾക്കായുള്ള പുതിയ നിയമം പാസാക്കിയത്. പള്ളിക്ക് പുറത്ത് അംഗീകാരമില്ലാതെ മതം പഠിപ്പിക്കാൻ പാടുള്ളതല്ല. പള്ളിയിൽ മതം പഠിപ്പിക്കുന്നവർക്ക് സർക്കാർ അംഗീകാരം ഉണ്ടായിരിക്കണം. ഇവർ എമിറേറ്റ് സ്വദേശികളുമായിരിക്കണം. ഇവർ മാധ്യമങ്ങളിലെ പരിപാടിയിൽ പങ്കെടുക്കണമെങ്കിലും അധികൃതരിൽ നിന്ന് അംഗീകാരം ലഭിച്ചിരിക്കണം. ഇവർ രാഷ്ട്രീയ പാർട്ടികളിൽ ചേരാനോ അവർക്കായി പ്രവർത്തിക്കാനോ പാടില്ല.
Post Your Comments