കൊൽക്കത്ത : വെസ്റ്റ് ബംഗാളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ അതിക്രമം തുടര്‍ന്നു. ബാലറ്റ് പേപ്പറുകൾ തട്ടിയെടുക്കുകയും, പകരെക്കാരെ വച്ച് ചെയ്യുന്ന പ്രോക്സി വോട്ടുകൾ നിയമവിരുദ്ധമായി രേഖപ്പെടുത്താൻ തൃണമൂൽ പ്രവർത്തകർ ശ്രമിക്കുകയും ചെയ്തു. സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് നാദിയ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് പൊലീസ് സുരക്ഷ കർശനമാക്കി.
മദ്യപിച്ചെത്തിയ തൃണമൂൽ പ്രവർത്തകരുടെ സംഘം വോട്ടെണ്ണൽ കേന്ദ്രം പൂട്ടിയിട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.പ്രതിപക്ഷ കക്ഷികളുടെ തിരഞ്ഞെടുപ്പ് ഏജന്റുമാരെ പുറത്താക്കുകയും ചെയ്തു.കൃഷ്ണഗഞ്ച് ബ്ലോക്കിന്റെ വോട്ടെണ്ണൽ കേന്ദ്രമായ മാജിധിയ പട്ടണത്തിലെ സുധീർ ചന്ദ്ര ലാൽ മെമ്മോറിയൽ കോളേജിലും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ അതിക്രമങ്ങൾ ഉണ്ടായിരുന്നു. പല സ്വതന്ത്ര സ്ഥാനാർഥികൾക്കും മർദ്ദനമേറ്റ സംഭവങ്ങളുമുണ്ട്.
also read: പഞ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഒടുവിൽ തൃണമൂൽ ഗുണ്ടായിസം ഫലം കണ്ടു: മമതയുടെ പാർട്ടി മുന്നിൽ
സ്ഥിതി ഗതികൾ വഷളായതോടെ വോട്ടെണ്ണൽ നിർത്തിവയ്ക്കുകയും,കൂടുതൽ പൊലീസ് സ്ഥലത്തെത്തിയ ശേഷം പുനരാരംഭിക്കുകയുമായിരുന്നു. പോളിംഗ് ഏജന്റുമാരെ ഭീഷണിപ്പെടുത്തുകയും,മർദ്ദിക്കുകയും ചെയ്തിരുന്നു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ബംഗാളിൽ വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. നിരവധിപേർ കൊല്ലപ്പെടുകയും, ചെയ്തു.
പൊതുജനങ്ങളെ വോട്ടു ചെയ്യാൻ അനുവദിക്കാതെ തൃണമൂൽ ഗുണ്ടകൾ പോളിംഗ് ബൂത്തിനു പുറത്ത് ആയുധങ്ങളുമായി സംഘടിച്ചു നിൽക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ജനാധിപത്യത്തിന് വിരുദ്ധമായ വാര്‍ത്തകളായിരുന്നു ഓരോ ദിവസവും ബംഗാളിൽ നിന്ന് വന്നു കൊണ്ടിരുന്നത്.
Post Your Comments