മെല്‍ബണ്‍: ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് കരുത്ത് കുറവാണെന്ന് വാദത്തിന് തിരിച്ചടിയായി 135 ടണ്ണോളം ഭാരമുള്ള ബോയിങ് വിമാനം കെട്ടി വലിച്ച് റെക്കോര്‍ഡിട്ട് ഒരു വൈദ്യുത കാര്‍. ബോയിംഗ് 7879 ഡ്രീംലൈനര്‍ ജെറ്റിനെയും കെട്ടിവലിച്ചു ടെസ്‌ല മോഡല്‍ എക്‌സ് P100D എന്ന കാറാണ് റെക്കോർഡിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മെല്‍ബണ്‍ വിമാനത്താവളത്തിലാണ് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ എയര്‍ലൈന്‍സ് കമ്പനിയായ ക്വാന്റസിന്റെ സഹകരണത്തോടെ ഈ റെക്കോർഡ് പ്രകടനം നടന്നത്.
Read Also: കുട്ടികളില്‍ വൈറസ് ബാധ ; അഞ്ചു മരണം
ക്വാന്റസ് എയര്‍ലൈന്‍സിന്റെ ഏറ്റവും പുതിയ യാത്രവിമാനത്തെയാണ് മിഡ്‌നൈറ്റ് സില്‍വര്‍ നിറത്തിലുള്ള മോഡല്‍ എക്‌സ് കെട്ടിവലിച്ച് നീങ്ങിയത്. 100 kWh ബാറ്ററിയും ഡ്യൂവല്‍ ഇലക്ട്രിക് മോട്ടോറുകളുമാണ് ടെസ്‌ല P100D യില്‍. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ കാറിന് 2.9 സെക്കന്‍ഡുകള്‍ മതി.
Post Your Comments