Article

പുണ്യ മാസത്തിന് തുടക്കം; ഇനി വിശുദ്ധിയുടെ നാളുകള്‍

ഇന്ന് മുതല്‍ റമദാൻ വ്രതം. ഹിജ്റ വർഷത്തിലെ ഒൻപതാമത്തെ മാസമായ റമദാനിലാണ് പരിശുദ്ധ ഖുർആൻ അവതരിച്ചത്. ഖുർആൻ‌ അവതരണത്തിന്റെ കൂടി നന്ദിസൂചകമായാണ് വിശ്വാസികൾ വ്രതം അനുഷ്ഠിക്കുന്നത്. മനസും ശരീരവും അല്ലാഹുവിനു സമര്‍പ്പിച്ചു പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ഇനിയുള്ള ഒരു മാസം വിശ്വാസികള്‍ ആരാധനാ കർമങ്ങൾ പാലിക്കും.

രാത്രിയിലെ പ്രത്യേക നിസ്കാരമായ തറാവീഹും ഇഫ്താറും അത്താഴവുമെല്ലാം ഈ മാസത്തിന്റെ പ്രത്യേകതകളാണ്. വിശുദ്ധ ഖുറാന്‍ പാരായണവും, ഇഫ്താര്‍ സംഗമങ്ങളും, പള്ളികള്‍ കേന്ദ്രീകരിച്ചു മതപ്രഭാഷണങ്ങളും, പ്രാര്‍ത്ഥനാ സദസ്സുകളും ഈ മാസം വര്‍ധിക്കും.രോഗി, കുട്ടികൾ, ബുദ്ധിഭ്രമം സംഭവിച്ചവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, അവശരായ വൃദ്ധർ എന്നിവർ ഒഴികെയുള്ളവർക്ക് റമദാനിലെ വ്രതം നിർബന്ധബാധ്യതയായാണ് ഇസ്‌ലാം അനുശാസിക്കുന്നത്.

also read: റമദാൻ; ഇനി വ്രതശുദ്ധിയുടെ നാളുകള്‍

റമദാന്‍റെ ആദ്യത്തെ പത്ത് ദിവസം അനുഗ്രഹത്തിന്‍റെയും, രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെയും, മൂന്നാമത്തെ പത്ത് നരക മോചനത്തിന്റെതുമാണ്. ഇനിയുള്ളത് ആത്മ വിശുദ്ധിയുടെ ദിനരാത്രങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button