തൃശ്ശൂര്‍: പൂര്‍ണ നിരോധനമേര്‍പ്പെടുത്തിയിട്ടും സംസ്ഥാനത്ത് മറ്റു പേരുകളില്‍ നോക്കു കൂലി വാങ്ങുന്നതായി വ്യാപക പരാതി. തൃശ്ശൂരില്‍ ജോലി ചെയ്യാതെ തന്നെ ചില ചുമട്ടുതൊഴിലാഴികള്‍ നോക്കു കൂലി വാങ്ങുന്നതായി വ്യാപാരികളില്‍ നിന്ന് ശക്തമായ പരാതിയുയര്‍ന്നിരുന്നു. സംഭവത്തിന്‌റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയ്ക്ക് രേഖാമൂലം പരാതി സമര്‍പ്പിക്കുമെന്ന് തൃശൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. 400 ചാക്ക് അരിയുള്ള ലോഡ് ഇറക്കുന്നതിന് 3600 രൂപയാണ് കൂലി നല്‍കേണ്ടത്. ചാക്കിന് 9 രൂപയെന്ന കണക്കിലാണ് കൂലി. എന്നാല്‍ തൃശൂര്‍ മാര്‍ക്കറ്റില്‍ ഇത്തരം ലോഡുകളില്‍ നിന്ന് നൂറ് ചാക്ക് മാത്രം ഇറക്കുന്നതിനും മുഴുവന്‍ തുകയും വാങ്ങിയെന്നാണ് പരാതിയുയരുന്നത്. നോക്കു കൂലി നിരോധനം നിലവില്‍ വന്നിട്ടും തൊഴിലാളികള്‍ ഇത് വകവയ്ക്കുന്നില്ലെന്നും വ്യാപാരികള്‍ക്ക് പരാതിയുണ്ട്.
ചിലയിടങ്ങളില്‍ മറ്റ് പേരുകളിലാണ് നോക്കു കൂലി വാങ്ങുന്നതെന്നും അഭിപ്രായമുണ്ട്. കാപ്പിക്കാശെന്ന പേര് നല്‍കിയാണ് ഈ കൊള്ള നടക്കുന്നത്. 50ല്‍ കൂടുതല്‍ ചാക്ക് ലോറിയില്‍ കയറ്റേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ കയറ്റു കാശെന്ന പേരിലാണ് പണം പിരിയ്ക്കുന്നത്. നിര്‍ബന്ധ പൂര്‍വമാണ് പണം ഈടാക്കുന്നതെന്നും ഇത്തരത്തില്‍ കാശു പിരിയ്ക്കുന്നത് തടയാന്‍ സര്‍ക്കാന്‍ ശക്തമായി നടപടി എടുക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
Post Your Comments