India

എം.എല്‍.എമാരെ വില്‍ക്കാന്‍ ഫ്ളിപ്പ്കാര്‍ട്ടിനോട് സഹായം തേടുന്നു

ബെംഗളൂരു: രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ നാടകങ്ങളാണ് കര്‍ണാടകയില്‍ അരങ്ങേറുന്നത്. ഭൂരിപക്ഷമുള്ള മുന്നണിയെ അവഗണിച്ച് ഗവര്‍ണര്‍ ഭൂരിപക്ഷമില്ലാത്ത പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നതിനും കര്‍ണാടക സാക്ഷ്യം വഹിച്ചു. ഒരു രാഷ്ട്രീയ അസ്ഥിരത ഉടലെടുത്തതോടെ കുതിരക്കച്ചവടമാണ് ഇപ്പോള്‍ കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ ഭൂരിപക്ഷം തികയ്ക്കാന്‍ 100 കോടി രൂപ വരെ മുടക്കി എം.എല്‍.എമാരെ പര്‍ച്ചേസ് ചെയ്യാന്‍ നീക്കം നടക്കുന്നതായും വാര്‍ത്തകളുണ്ട്.

ഇപ്പോള്‍ ഇതിനെ പരിഹസിച്ച് യുവാവിന്റെ ട്വീറ്റാണ് വൈറലായിരിക്കുന്നത്. കര്‍ണാടക എം്എല്‍.എമാരെ ഫ്ളിപ്പ്കാര്‍ട്ടില്‍ വില്‍ക്കാന്‍ സഹായം വേണമെന്നാണ് ഇയാളുടെ ട്വീറ്റ്.
ഫിയര്‍ലെസ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുമാണ് രസകരമായ ട്വീറ്റ് വന്നത്. ഷോപ്പിംഗ് ചെയ്യുന്നതില്‍ പ്രശ്നമുണ്ട് സഹായിക്കാമോ എന്നായിരുന്നു ഈ യുവാവിന്റെ ചോദ്യം. എന്താണ് പ്രശ്നമെന്ന് വ്യക്തമാക്കിയാല്‍ സഹായിക്കാമെന്ന് മറുപടി നല്‍കിയ ഫ്ളിപ്പ്കാര്‍ട്ടിനോട് എം.എല്‍.എമാരെ വില്‍ക്കാന്‍ വച്ചിട്ടുണ്ടെന്നും സഹായിക്കണമെന്നുമായി യുവാവ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button