ബംഗളൂരു: ബിജെപിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ കോൺഗ്രസ് ജെഡിഎസ് ശ്രമം ശക്തം. കൊഴിഞ്ഞുപോക്ക് ഒഴിവാക്കാൻ നെട്ടോട്ടം ഓടുകയാണ് ഇരു പാർട്ടികളും. തങ്ങളുടെ എംഎൽഎമാരെ എങ്ങനെയും ഒപ്പം നിർത്താനുള്ള പെടാപ്പാടിലാണ് കോൺഗ്രസും, ജെഡിഎസും. ബിജെപിക്കെതിരെയും ആരോപണങ്ങൾ ഉയരുന്നുണ്ട്.
ജെ.ഡി.എസ് എം.എല്‍.എമാര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ സന്നദ്ധരായി തെലങ്കാനയും ആന്ധ്രയും രംഗത്തെത്തിയിട്ടുണ്ട്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും എം.എല്‍.എമാര്‍ക്ക് അഭയം നല്‍കാമെന്ന് ജെ.ഡി.എസിനെ അറിയിച്ചു.
ALSO READ: ബിജെപിയെ അംഗീകരിച്ച കര്‍ണാടകന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇടതു മുന്നണി ഭരിക്കുന്ന കേരളത്തിലേക്കാണ് കോണ്‍ഗ്രസ് തങ്ങളുടെ എം.എല്‍.എമാരെ മാറ്റുന്നത്.
മോദി സര്‍ക്കാറില്‍ നിന്ന് ധാരാളം പ്രശ്നങ്ങള്‍ നേരിടുമെന്ന് തങ്ങള്‍ക്കറിയാമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു. അവര്‍ തങ്ങളെ ജയിലിലയക്കുമായിരിക്കാം. എന്നാല്‍ ഒട്ടും ഭയമില്ലാതെ തങ്ങള്‍ പുറത്തുവരും. എം.എല്‍.എമാരെ എങ്ങനെ സംരക്ഷിക്കണമെന്ന് തനിക്കറിയാമെന്നും ശിവകുമാര്‍ പറഞ്ഞു.
Post Your Comments