ന്യൂഡല്‍ഹി: ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു. നൈജീരിയ ആസ്ഥാനമായ പ്രമുഖ സിമന്റ് കമ്പനി ദങ്കോട്ടെ സിമന്റ് ഡയറക്ടര്‍ ദീപ് കമ്രയാണ് എത്യോപ്യയില്‍ വെടിയേറ്റു മരിച്ചത്. കമ്രയ്‌ക്കൊപ്പം ഇദ്ദേഹത്തിന്റെ സെക്രട്ടറിയും ഡ്രൈവറും കൊല്ലപ്പെട്ടിട്ടുണ്ട്.
ഒറോണിയ മേഖലയില്‍ ബുധനാഴ്ചയാണ് സംഭവം. ഫാക്ടറിയില്‍ നിന്നും ജോലി കഴിഞ്ഞ് മടങ്ങവേ ഇവരെ അജ്ഞാതസംഘം ആക്രമിക്കുകയായിരുന്നെന്ന് ന്യൂസ് നൈജീരിയ റിപ്പോര്‍ട്ട് ചെയ്തു. അക്രമികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിച്ചു.
നൈജീരിയയിലെ ദങ്കോട്ടെ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ദങ്കോട്ടെ സിമന്റ് കമ്ബനി.
Also read ; പ്രമുഖ തിരക്കഥാകൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Post Your Comments